ചിറക്കടവ് പഞ്ചായത്തിൽ നാല് എൽ.ഇ.ഡി. മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
ചിറക്കടവ് പഞ്ചായത്തിൽ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കുന്നു
പൊൻകുന്നം: ചിറക്കടവ് പ്രഞ്ചായത്തിൽ ഡോ.എൻ. ജയരാജ് എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്ന് 2.20 ലക്ഷം രൂപ വിനിയോഗിച്ച് നാല് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.
കളമ്പുകാട്ട്കവല, ഒന്നാംമൈൽ, അട്ടിക്കൽ, പഴയചന്ത എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനംചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, അംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, കെ.എ. എബ്രഹാം, ഷാക്കി സജീവ് എന്നിവരും ടി.എസ്. ബാബുരാജ്, മാത്തുക്കുട്ടി പൂവത്താനിൽ എന്നിവരും പങ്കെടുത്തു.