കേന്ദ്ര ഗവൺമെന്റിന്റെ അവഗണയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : കേന്‌ദര അവഗണനയ്ക്കു o പെട്രോൾ – ഡീസൽ – പാചകവാതകം വില വർധനവിനുമെതിരെ എൽ ഡി എഫ് നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബി എസ് എൻ എൽ ഓഫീസ് പടിക്കൽ ഏപ്രിൽ 21 ന് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. രാവിലെ പത്തിന് ഗവ.ചീഫ് വിഷ് ഡോ:എൻ ജയരാജ് ഉൽഘാടന o ചെയ്യും.

കാഞ്ഞിരപ്പള്ളി : എൽഡിഎഫ് നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ് കേരളത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും പെട്രോൾ ഡീസൽ പാചകവാതക വില വർധനവിൽ പ്രതിഷേധിച്ചും കാഞ്ഞിരപ്പള്ളി ബിഎസ്എൻഎൽ ഓഫീസിലേക്ക് എൽഡിഎഫ് നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു . ഗവൺമെന്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎൽഎയുമായ ഡോ. എൻ. ജയരാജ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

സിപിഐഎം ഏരിയ സെക്രട്ടറി കെ രാജേഷ്, വി പി ഇബ്രാഹിം, വി പി ഇസ്മായിൽ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സിജോ പ്ലാത്തോട്ടം, എൻസിപി പി ബ്ലോക്ക് പ്രസിഡണ്ട് ജോബി കേളിയാംപറമ്പിൽ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് റിജോ വാളന്തറ, എൽഇഡി ഡി മണ്ഡലം പ്രസിഡണ്ട് ജോസ് മടുക്കക്കുഴി, ഐഎൻഎല്ലിന്റെ മണ്ഡലം പ്രസിഡണ്ട് റസാക്ക് KH, ഷമീം അഹമ്മദ് , വിവിധ ലോക്കൽ കമ്മിറ്റിയിൽ നിന്നും അംഗങ്ങൾ, ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡണ്ടുമാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!