കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനായ ഫാ. എബ്രാഹം പറമ്പിൽ (75) നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനായ ഫാ. എബ്രാഹം പറമ്പിൽ (75) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കൾ, ഏപ്രിൽ 25 രാവിലെ എട്ടിന് കാഞ്ഞിരപ്പള്ളി ടിബി റോഡിലുള്ള വസതിയിൽ ആരംഭിക്കും. തുടർന്ന് ഒൻപത് മണിക്ക് സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും.

ഞായറാഴ്ച പതിനൊന്നരയോടെ അച്ചന്റെ ഭൗതികശരീരം ടിബി റോഡിലുള്ള പറമ്പിൽ വസതിയിൽ എത്തിക്കുന്നതായിരിക്കും. തുടർന്ന് അടുത്ത ദിവസം രാവിലെ എട്ടുമണിക്ക് ശുശ്രൂഷകൾ തുടങ്ങുന്നതുവരെ, അന്തിമോപചാരം അർപ്പിക്കുന്നതിനു വേണ്ടി വീട്ടിൽ ദർശനത്തിനു വയ്ക്കുന്നതായിരിക്കും.

.

കാഞ്ഞിരപ്പള്ളി ഇടവക പറമ്പിൽ പരേതരായ ഇട്ടിയവിര – അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1974 ഡിസംബർ 30ന് പൗരോഹിത്വം സ്വീകരിച്ചു. നെടുങ്കുന്നം ഫൊറോന പള്ളിയിൽ അസിസ്റ്റന്‍റ് വികാരി, മാർ ജോസഫ് പവ്വത്തിലിന്‍റെ സെക്രട്ടറി, രൂപത ലിറ്റർജിക്കൽ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ, പീരുമേട് ഡയർ ഡയറക്ടർ, ചിന്നാർ, പീരുമേട്, പത്തനംതിട്ട, മൈലപ്ര, വെളിച്ചിയാനി ഇടവകളിൽ വികാരി, മേരിമാത മൈനർ സെമിനാരി അധ്യാപകൻ തുടങ്ങിയ ശുശ്രൂഷകൾ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
സഹോദരങ്ങൾ: മാത്യു (കാഞ്ഞിരപ്പള്ളി), ത്രേസ്യമ്മ ആശാരിയത്ത് (പത്തനംതിട്ട), അന്നമ്മ മണത്തറ (പുളിങ്കുന്ന്), മറിയമ്മ ഏറമ്പടം (മുട്ടം), ലിസമ്മ വെട്ടിക്കുഴ (കോതമംഗലം), റോസമ്മ വെട്ടിക്കുഴ (കോതമംഗലം), ലൂസി രാമപുരം (പാല), അച്ചാമ്മ കൈതപറമ്പിൽ (വെളിയനാട്), കൊച്ചുറാണി മണത്തറ (പുളങ്കുന്ന്), പരേതരായ ജോസഫ് ( കുഞ്ഞ്), ബേബിച്ചൻ, അമ്മിണിക്കുട്ടി ഞാവള്ളിൽ (കരൂർ), തൊമ്മച്ചൻ.

error: Content is protected !!