പൊടിമറ്റം സെന്റ് ജോസഫ് പള്ളി ദേവാലയ ശുശ്രൂഷി ജോയ് ജോൺ കുളമറ്റം (64) നിര്യാതനായി; പുലർച്ചെ നിത്യാരാധന ചാപ്പലിൽ അബോധാവസ്ഥയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി :പൊടിമറ്റം സെന്റ് ജോസഫ് പള്ളി ദേവാലയ ശുശ്രൂഷി ജോയ് ജോൺ കുളമറ്റം – (64) നിര്യാതനായി. സംസ്കാരം ( 26 – 04 – 2022 ) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പൊടിമറ്റം സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ .

പരേതൻ 15 വർഷക്കാലം പൊടിമറ്റം സെന്റ് ജോസഫ് പള്ളിയിലെ ദേവാലയ ശുശ്രൂഷിയായി സേവനം ചെയ്യുകയായിരുന്നു.ഇന്നലെ പള്ളിയിലെ തിരുനാൾ ആഘോഷങ്ങളും , സെമിത്തേരിയിലെ, പ്രാർത്ഥനയ്ക്കും ശേഷം വൈകി വീട്ടിലെത്തിയ ഇദ്ദേഹം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നിത്യാരാധന ചാപ്പലിൽ എത്തി പതിവായി ചെയ്യുന്നതുപോലെ ഒരു മണിക്കൂർ പ്രാർഥന നടത്തവെ ചാപ്പലിൽ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു.

പതിവായി രാവിലെ അഞ്ചരയ്ക്ക് ദൈവാലയ മണിമുഴക്കുന്നതിനായി എത്താത്തതിനെ തുടർന്ന് വികാരി ഫാദർ തോമസ് പഴവകാട്ടിൽ തെരച്ചിൽ നടത്തിയപ്പോഴാണ് ജോയിയെ അബോധാവസ്ഥയിൽ ചാപ്പലിൽ കണ്ടെത്തിയത്.തുടർന്ന് കാഞ്ഞിരപ്പള്ളി ഇരുപത്താറാം മൈൽ മേരീ ക്യുൻസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

error: Content is protected !!