എരുമേലി ഫോറസ്റ്റ് ഓഫിസിലേക്ക് സിപിഐ എംമ്മിന്റെ നേതൃത്വത്തിൽ കർഷക സംഘടന മാർച്ച് നടത്തി
.
എരുമേലി : വന്യമൃഗശല്യം മൂലം കൃഷി നശിച്ച കർഷകർക്ക് നഷ്‌ടപരിഹാരം നൽകുന്നില്ലെന്ന് ആരോപിച്ച് സിപിഐ എം കർഷക സംഘടനയായ കെഎസ്കെടിയുവിന്റെ നേതൃത്വത്തിൽ എരുമേലി ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി.
കേന്ദ്ര സർക്കാരിലെ അനാസ്ഥയാണ് നഷ്‌ട പരിഹാരം നിഷേധിക്കുന്നതിന് കാരണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കെഎസ്കെടിയു സംസ്ഥാന സമിതി അംഗം പ്രൊഫ. എം ടി ജോസഫ് പറഞ്ഞു. നിയമത്തിൽ മൃഗങ്ങൾക്ക് അല്ല മനുഷ്യർക്ക് ആണ് പരിഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പ്രൊഫ. ആർ നരേന്ദ്രനാഥ്, സെക്രട്ടറി കെ എൻ രാധാകൃഷ്ണൻ സിപിഎം ഏരിയ സെക്രട്ടറി കെ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, എരുമേലി, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കമ്മ ജോർജ്കുട്ടി, സി ആർ ശ്രീകുമാർ, നേതാക്കളായ റജീന റഫീഖ്, പി കെ സുധീർ, വി ഐ അജി, സജിൻ വട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു.