മൂക്കൻപെട്ടി ചെറിയ പാലത്തിന് ബലക്ഷയമെന്ന് നാട്ടുകാർ.. അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തം .
.
കണമല : ഉരുൾപ്പൊട്ടലിനൊപ്പമുണ്ടായ പ്രളയത്തിൽ മൂക്കൻപെട്ടി ചെറിയ പാലത്തിന്റെ അടിത്തറയുടെ ചുവട്ടിൽ മൂന്ന് മീറ്റർ ഭാഗം ഒഴുകിപ്പോയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ ആവശ്യമായാ നടപടി എടുക്കുന്നില്ലന്ന് നാട്ടുകാരുടെ പരാതി . ശബരിമല പാതയിൽ കാളകെട്ടി, അഴുത എന്നീ ഇടത്താവളങ്ങളിലേക്കുള്ള കണമല – കോരുത്തോട് റോഡിൽ മൂക്കൻപെട്ടി തോടിന് കുറുകെയുള്ള പാലമാണ് അപകട സ്ഥിതിയിൽ. പാലത്തിന് ബലക്ഷയം ഉണ്ടെന്നും അപകടം സംഭവിക്കാൻ സാധ്യത ഏറെയാണെന്നും നാട്ടുകാർ പറയുന്നു
നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന തിരക്കേറിയ പാതയാണിത്. ഇടുക്കി ജില്ലയിലൂടെ എത്തുന്നവർ കിഴക്കൻ മേഖലയിൽ നിന്നും ശബരിമലയിലേക്ക് പോകുന്നത് ഈ പാലം ഉൾപ്പെടുന്ന മുണ്ടക്കയം, കോരുത്തോട് റോഡ് വഴിയാണ്. ശബരിമല ഇടത്താവളങ്ങളിൽ പ്രധാനമാണ് കാളകെട്ടിയും അഴുതയും. ഈ ഇടത്താവളങ്ങൾ കടന്നാണ് അയ്യപ്പ ഭക്തർ വനത്തിലൂടെ നടന്ന് ശബരിമലയിലെത്തുന്നത്.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പാലത്തിന്റെ അടിത്തറയുടെ അടിഭാഗത്തെ മൂന്ന് മീറ്ററോളം ഒഴുകിപ്പോയി. ഇപ്പോൾ ബലക്ഷയത്തിലാണ് പാലമെന്നും അപകടം സംഭവിക്കാൻ സാധ്യത ഏറെയാണെന്നും നാട്ടുകാർ പറയുന്നു. പാലം ബലപ്പെടുത്തുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പൊതു മരാമത്ത് അധികൃതരോട് കോൺഗ്രസ് വാർഡ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് ചെല്ലപ്പൻ അധ്യക്ഷത വഹിച്ചു. ഒ ജെ കുര്യൻ, ഷംസുദീൻ പുത്തൻവീട്, പ്രസന്നൻ തടത്തേൽ, രാജു വട്ടക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.