സാധുജന സഹായഫണ്ടിനായി പായസച്ചലഞ്ച്
പൊൻകുന്നം: സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്കും സാധുജന സഹായഫണ്ട് സമാഹരിക്കുന്നതിനും വേണ്ടി ഇടത്തംപറമ്പ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പായസച്ചലഞ്ച് നടത്തും. 30-നാണ് പായസച്ചലഞ്ച് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് എം.ജി.ജോർജ്, സെക്രട്ടറി ടി.എൻ.രാമചന്ദ്രൻ പിള്ള എന്നിവർ അറിയിച്ചു