ബാലവേദി മേടക്കളരി
പൊൻകുന്നം: ജനകീയവായനശാലയിലെ ബാലവേദി 25-മുതൽ 28-വരെ ‘മണ്ണും കൈയ്യും കിനാവും’ എന്ന പേരിൽ മേടക്കളരി നടത്തും.
കളിമൺ ശില്പനിർമാണം, പാട്ടുകളരി, ബാലോത്സവവും െെകയെഴുത്തുമാസിക ശില്പശാലയും, പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ കൊണ്ടുള്ള കളിപ്പാട്ട നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. ആർട്ടിസ്റ്റ് കെ.സി.സുനിൽ, ആർ.ക്ലിൻറ്, സിനി അഹിംസ തുടങ്ങിയവർ നയിക്കും.
ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സതി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ടി.പി.രാധാകൃഷ്ണൻനായർ മുഖ്യപ്രഭാഷണം നടത്തും.