പൊൻകുന്നം കെ.വി. സ്‌കൂളിൽ നിലത്തെഴുത്തുകളരി
പൊൻകുന്നം കെ.വി.സ്‌കൂളിൽ തുടങ്ങിയ അവധിക്കാല നിലത്തെഴുത്തുകളരി
പൊൻകുന്നം: കെ.വി. എൽ.പി.സ്‌കൂളിൽ കുരുന്നുകൾക്കായി അവധിക്കാല നിലത്തെഴുത്തുകളരി തുടങ്ങി. നിലത്തെഴുത്താശാൻ സുരേശന്റെ ശിക്ഷണത്തിൽ മൂന്നുമുതൽ ആറുവരെ പ്രായമുള്ള കുട്ടികൾക്കാണ് മണലിൽ എഴുത്തുപരിശീലനം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 10 മുതൽ 11 വരെയാണ് കളരി. പത്താമുദയ നാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രഥമാധ്യാപിക ആർ.ജിഷ, കെ.ജി.കണ്ണൻ, കെ.ബി.മനോജ്, ജി.മഞ്ജു, കെ.നീതു, സിന്ധു, ശ്രീവിദ്യ എന്നിവർ പങ്കെടുത്തു.