സ്വീകരണം നൽകി

  

സംസ്ഥാന സർക്കാരിന്റെ തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം നേടിയ പി.എം.നവാസിന് സി.ഐ.ടി.യു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ.തോമസ് ഉപഹാരം നൽകുന്നു 

പൊൻകുന്നം: സംസ്ഥാന സർക്കാരിന്റെ തൊഴിലാളിശ്രേഷ്ഠ പുരസ്‌കാര ജേതാവ് പി.എം.നവാസിന് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ച ആശാവർക്കർമാരെ ആദരിച്ചു. സി.ഐ.ടി.യു.സംസ്ഥാന വൈസ്‌ പ്രസിഡന്റ് കെ.ജെ.തോമസ് ഉപഹാരം നൽകി. ഐ.എസ്.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. 

അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.പി.ഇസ്മയിൽ, സെക്രട്ടറി എം.എച്ച്.സലിം, സി.പി.എം.ജില്ലാ കമ്മിറ്റിയംഗം പി.ഷാനവാസ്, വി.ജി.ലാൽ, അഡ്വ. ഡി.ബൈജു, ബി.ബിജുകുമാർ, അഡ്വ. സി.ആർ.ശ്രീകുമാർ, മുകേഷ് കെ.മണി, കെ.സേതുനാഥ്, ടോമി ഡൊമിനിക്, സുമേഷ് ശങ്കർ, മുകേഷ് മുരളി, കലാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

error: Content is protected !!