നാല് പതിറ്റാണ്ടോളം കാഞ്ഞിരപ്പള്ളി കടമപ്പുഴ ആശുപത്രിയിൽ സേവനം ചെയ്ത ഡോ. ജോപ്പൻ കോക്കാട്ട് ഓർമയായി
കാഞ്ഞിരപ്പള്ളി : ആതുര ശുശ്രൂഷ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച കാഞ്ഞിരപ്പള്ളിക്കാരുടെ പ്രിയപ്പെട്ട സർജൻ ഡോക്ടർ ജോപ്പൻ കോക്കാട്ട് 73 ഓർമ്മയായി. നാല് പതിറ്റാണ്ടോളം കാഞ്ഞിരപ്പള്ളി കടമപ്പുഴ ആശുപത്രിയിൽ സേവനം ചെയ്ത ഡോ. ജോപ്പൻ കോക്കാട്ടിന്റെ വേർപാട് ഏറെ അപ്രതീക്ഷിതമായിരുന്നു. കൊല്ലം കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലും , തുടർന്ന് നാല് പതിറ്റാണ്ടോളം കാഞ്ഞിരപ്പള്ളി കടമപ്പുഴ ആശുപത്രിയിലും സേവനം ചെയ്ത ജനങ്ങളുടെ പ്രിയപ്പെട്ട ജോപ്പൻ ഡോക്ടർ മരണ സമയം വരെയും കർമ്മനിരതൻ ആയിരുന്നു ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം.
കടമപ്പുഴ ആശുപത്രിയിലെ ചീഫ് സർജൻ ആയിരുന്ന അദ്ദേഹം. ഐ. എം. എ കാഞ്ഞിരപ്പള്ളി ശാഖയുടെ പ്രസിഡന്റായും , സെക്രട്ടറിയായും സംസ്ഥാന പ്രവർത്തക സമിതി അംഗമായും പ്രവർത്തിച്ചു വന്നു.കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബിന്റെ മുൻ പ്രസിഡന്റും സെക്രട്ടറിയും കമ്മിറ്റി അംഗവുമായിരുന്നു.മികച്ച ഗായകനും , കരാട്ടെ പരിശീലകനും ,സാമൂഹ്യരംഗത്ത് നിറസാന്നിധ്യവുമായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ ജന്മനാടായ ചെമ്മലമറ്റം പള്ളിയിൽ പിതാവിനെ സംസ്കരിച്ചെടുത്തു തന്നെ സംസ്കരിക്കണം എന്ന അഭിലാഷമായിരുന്നു ഡോക്ടറിന്ഭാര്യ മീര ജോപ്പൻ. ആലപ്പുഴ ചാവടിയിൽ കുടുബാംഗം. മക്കൾ : നീത കുര്യൻ, ജോൺ ജെ കോക്കാട്ട്, ജോയ്‌സി ജെ കോക്കാട്ട്,മരുമക്കൾ : കുര്യൻ സിറിയക് മാപ്പിളപ്പറമ്പിൽ, രശ്മി എബ്രഹാം വടക്കേൽ, ഭരണങ്ങാനം, ടീനു ട്രീസ തോമസ് ഒവേലിൽ, ചങ്ങനാശേരി കൊച്ചുമക്കൾ : കുര്യക്കോസ് കുര്യൻ , റീസ ജെ കോക്കാട്ട്, മിലി ജോൺ, സൂസന്ന ജോയ്‌സി, ജുവാൻ ജെ കോക്കാട്ട് .സഹോദരങ്ങൾ : ഡോ. ജോസ് ജോൺ കോക്കാട്ട്, റവ. ഫാ. മാത്യു കോക്കാട്ട്, പാലാ രൂപത, ഏലിമ്മ മാത്യു മൂലയിൽ, ചങ്ങനാശേരി