കെ.ജി. കണ്ണൻ ബിജെപി സംസ്ഥാന കൗൺസിൽ അംഗം

കാഞ്ഞിരപ്പള്ളി : ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും, നിയോജകമണ്ഡലം പ്രസിഡന്റും, ചിറക്കടവ് പഞ്ചായത്ത് മുൻ മെമ്പറും, പ്രതിപക്ഷ നേതാവുമായിരുന്ന കെ.ജി. കണ്ണനെ ബിജെപി സംസ്ഥാന കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു .

പതിനൊന്നാമത്തെ വയസ്സിൽ ആർ .എസ്.എസ് പ്രവർത്തനത്തിലൂടെ പൊതു രംഗത്ത് എത്തിയ കെ ജി കണ്ണൻ,
2007 ൽ ആണ്‌ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത് . ബിജെപി ചിറക്കടവ് പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് എന്ന ചുമതലയിൽ ആയിരുന്നു തുടക്കം. ഭാരതീയ ജനതാ പാർട്ടിയെ ചിറക്കടവിൽ മുഖ്യ ധാരയിലേക്കുയർത്താൻ ആയതും നിരവധി പഞ്ചായത്ത് മെമ്പർമാരെ സൃഷ്ടിക്കാൻ ആയതും കെജി കണ്ണന്റെ നേതൃത്വ മികവിലൂടെയാണ്. ഇദ്ദേഹത്തിന്റെ ജനകീയ അടിത്തറ ചിറക്കടവിൽ ബിജെപിയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമായി. നിരവധി ജനകീയ സമരങ്ങളെ വിജയത്തിലെത്തിച്ചത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കൊണ്ടായിടരുന്നു.

അദ്ദേഹം ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും രണ്ടു തവണ നിയോജകമണ്ഡലം പ്രസിഡന്റുമായി. ചിറക്കടവിലെ അനുഭവസമ്പത്തു കൊണ്ടും ടീം സ്പിരിറ്റോടെ കമ്മിറ്റിയെ നയിക്കാനും കഴിഞ്ഞപ്പോൾ കാഞ്ഞിരപ്പള്ളി മണ്ഡലത്തെ ജില്ലയിലെ ഒന്നാം നമ്പർ മണ്ഡലമായി മാറ്റാനായി. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച മണ്ഡലമാക്കി കഞ്ഞിരപ്പള്ളിയെ വളർത്തിയത്തിൽ സുപ്രധാന പങ്കു വഹിച്ചു. ബിജെപി കോട്ടയം ജില്ലാ ട്രഷറർ ആയും ജില്ലാ സെൽ കോർഡിനേറ്റർ ആയും പ്രവർത്തിച്ചിരുന്നു.

നരേന്ദ്രമോദി ഗവണ്മെന്റിന്റെ ക്ഷേമപദ്ധതികൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ പ്രത്യേക ശ്രദ്ധപുലർത്തിയിരുന്ന ബിജെപി ഭരവാഹികൂടിയായിരുന്നു കെജി കണ്ണൻ. പാർലിമെന്റ് നിയമസഭാ തെരഞ്ഞെടുപ്പു സംഘാടനത്തിന്റെ ചുമതല നിശബ്ദം നിർവ്വഹിക്കുന്നതിലും അടിസ്ഥാന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ പ്രതിപക്ഷ നേതാവായി 5 വർഷക്കാലം വികസന കാര്യങ്ങളിൽ ഇടപെടാനായി.വ്യത്യസ്തമായ വികസന സമീപനങ്ങളിലൂടെ മികവ് തെളിയിച്ചിട്ടുണ്ട്.കുടുംബശ്രീ ,തൊഴിലുറപ്പു പദ്ധതി,ബാലസഭ പ്രവർത്തനം,
വയോജന ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയവയിൽ തന്റേതായ ശൈലിയിലൂടെ പ്രതിനിധാനം ചെയ്ത വാർഡിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

രാഷ്ട്രീയ പ്രവർത്തനമെന്നത് അളന്നു തിരിച്ച പരിധിക്കുള്ളിൽ ആയിരിക്കരുത് എന്നാണ് തന്റെ എക്കാലത്തെയും നിലപാടെന്നു കെജി കണ്ണൻ പറയുന്നു.
“വിവിധ മേഖലകളിൽ ഇടപെടാനും അവിടങ്ങളിൽ ജനോപകാരപ്രദമായി പ്രവർത്തിക്കാനും കഴിയുമ്പോഴണ് പൊതു പ്രവർത്തനം സാർത്ഥകമാവുന്നത്..” എന്നു പറയുന്ന അദ്ദേഹം പ്രവർത്തനത്തിലും നയം നടപ്പിലാക്കിയതുകൊണ്ടാണ് “ശ്രീധരീയം”ഭവന ദാന പദ്ധതി അലംബഹീനർക്കാശ്വാസമാവുന്നതും ,കോവിഡ് മഹാ മാരിക്കുമുന്നിൽ പതറാതെ “സജ്ജമാണ് ചിറക്കടവ്” എന്ന ജനശ്രദ്ധ പിടിച്ചുപറ്റിയ പദ്ധതി ആയിരങ്ങൾക്ക് തുണയേകിയതും. വിദ്യാഭ്യാസ,സാമ്പത്തിക മേഖലകളിലും ഇടപെടാനും അദ്ദേഹത്തിന് കഴിയുന്നു എന്നത് എടുത്തു പറയേണ്ടതാണ്.

പുതിയതായി ലഭിച്ച അവസരം ചെയ്തു വന്ന പ്രവർത്തനങ്ങളെ കൂടുതൽ മികവോടെ വിജയിപ്പിക്കാൻ കരുത്തു നൽകുന്നുവെന്നു കെജി കണ്ണൻ പറഞ്ഞു.

error: Content is protected !!