കാണാതായ യുവാവിനെ മണിമലയാറ്റിൽ കരിമ്പുകയം ചെക്ക്ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞിരപ്പള്ളി : കഴിഞ്ഞദിവസം കാണാതായ യുവാവിന്റെ മൃതദേഹം മണിമലയാറ്റിലെ കരിമ്പുകയം ചെക്ക്ഡാമിൽ കണ്ടെത്തി.ഇടക്കുന്നം മുക്കാലി വാറ്റുപുരക്കൽ ലാലിച്ചന്റെ മകൻ മനു തോമസ് – (19) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് പൊൻകുന്നത്തെ പെട്രോൽ പമ്പിൽ ജോലികഴിഞ്ഞ് മടങ്ങിയതിനു ശേഷം യുവാവിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. മകനെ കാണാനില്ല എന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ ബുധനാഴ്ച പിതാവ് പരാതി നൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ കരിമ്പുകയം ചെക്ക് ഡാമിൽ മൃതദേഹം പൊങ്ങിയതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ നിന്നുമെത്തിയ അഗ്നിശമനസേന ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർമാൻ മാരായ സനൽ, ഷാരോൺ, ഡിനു കൃഷ്ണൻ , ജോയി ദാസ് എന്നിവർ മണിമലയാറ്റിൽ ഇറങ്ങി മൃതദേഹം കരക്ക് എത്തിക്കുകയായിരുന്നു.കാഞ്ഞിരപ്പള്ളി എസ്.ഐ അരുൺ തോമസിന് മൃതദേഹം കൈമാറി.മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ .വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ മേപ്പാറ ലൂർദ് മാതാ പള്ളിയിൽ സംസ്കരിക്കും.മാതാവ് പരേതയായ ഷിലു , ഏക സഹോദരി മഞ്ജു കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് എച്ച്.എസ്. എസ് പ്ലസ് വൺ വിദ്യാർഥിനി.