മണിമലയിൽ കൂട്ടിൽ കെട്ടിയിരുന്ന 6 ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു; പ്രദേശവാസികൾ ഭീതിയിൽ.

മണിമല : ഏറത്തുവടകര കരിപ്പാൽപടി കണിച്ചേരിൽ ആന്റണിയുടെ കൂട്ടിലുണ്ടായിരുന്ന ആറ് ആടുകളെ ഇന്നലെ രാവിലെ ചത്തനിലയിൽ കണ്ടെത്തി. നാല് വലിയ ആടുകളും രണ്ടു കുട്ടിയാടുകളേയുമാണ് ചത്തനിലയിൽ കണ്ടെത്തിയത്. ആടുകളുടെ കുടൽ വലിച്ചുകീറിയ നിലയിലാണ്.

എത്തരം ജീവിയാണ് ആടുകളെ കൊന്നതെന്ന് കണ്ടെത്താനായിട്ടില്ല. മൃഗഡോക്ടർ എത്തി പോസ്റ്റുമോർട്ടം ചെയ്തു.
കൂട്ടത്തോടെയെത്തുന്ന തെരുവു നായ്ക്കളാകാം ആടുകളെ കടിച്ചുകൊന്നതെന്നാണ് സംശയം.

ഇതിനു സമീപത്തുള്ള വീട്ടിലെ പശുക്കിടാവിന്റെ വാലും കടിച്ചുമുറിച്ചു. അയൽവക്കത്തുള്ള സുനിലിന്റെ രണ്ടു ആടിനെ ഇന്നലെ ഉച്ചയ്ക്ക് നാലു പട്ടികൾ ചേർന്നു കടിച്ചു. ബഹളം കേട്ടെത്തിയ വീട്ടുകാർ ഓടിച്ചെന്നതോടെ നാലുപട്ടികൾ ഓടിപ്പോകുന്നത് കണ്ടു.

മണിമലയിലും സമീപപ്രദേശങ്ങളിലേയും കർഷകർ ഭീതിയിലാണ്.മേഖലയിൽ തെരുവുനായ ശല്യവും കീരി, കുറുനരി ശല്യവും അതിരൂക്ഷമാണ്. കൂട്ടത്തോടെയെത്തുന്ന തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഭീതിയിലാണ് നാട്ടുകാർ കഴിയുന്നത് .കോഴി, ആട്, പശു എന്നിവയെല്ലാം വളർത്തുന്ന കർഷകരെല്ലാം ഭീതിയിലാണ്.

error: Content is protected !!