“രോഗികൾക്കായി സ്വന്തം ജീവിതം പൂർണമായും ഉഴിഞ്ഞുവച്ച മനുഷ്യസ്നേഹിയായ ഭിഷഗ്വരനായിരുന്നു ഡോ. ജോപ്പൻ കോക്കാട്ട് ” ‌ ബിഷപ്പ് മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി : രണ്ടു രോഗികൾക്കു ശസ്ത്രക്രിയ നടത്തിയ ശേഷം ഒപി വിഭാഗത്തിലെ ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെ ഹൃദയാഘാതത്തെത്തുടർന്നു കുഴഞ്ഞുവീണു മരിച്ച ഡോക്ടർ ജോപ്പൻ കെ. ജോൺ കോക്കാട്ട് (73) ജനകീയനും, കാഞ്ഞിരപ്പള്ളിക്കാർക്ക് ഏറെ പ്രിയപ്പെട്ട ഡോക്ടറും ആയിരുന്നു. കാഞ്ഞിരപ്പള്ളി കടമപ്പുഴ ആശുപത്രിയിൽ 39 വർഷമായി സേവനം ചെയ്തിരുന്ന അദ്ദേഹം സർജറി വിഭാഗം മേധാവിയായിരുന്നു.

രോഗികൾക്കായി സ്വന്തം ജീവിതം പൂർണമായും ഉഴിഞ്ഞുവച്ച മനുഷ്യസ്നേഹിയായ മഹാനായ ഭിഷഗ്വരനായിരുന്നു ഡോ. ജോപ്പൻ കോക്കാട്ട് എന്ന് കാഞ്ഞിരപ്പള്ളി രൂപത ‌ ബിഷപ്പ് മാർ ജോസ് പുളിക്കൽ അനുസ്മരിച്ചു. നന്മയുടെ വഴിയിലൂടെ യാത്ര ചെയ്ത്, നിരവധി പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകിയിരുന്ന അദ്ദേഹത്തിന്റെ വേർപാട് കാഞ്ഞിരപ്പള്ളിയ്ക്ക് നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോപ്പൻ ഡോക്ടറുടെ സംസ്കാര ശുശ്രൂഷയുടെ മുഖ്യ കാർമ്മികത്വം വഹിച്ചുകൊണ്ട്, ബിഷപ്പ് മാർ ജോസ് പുളിക്കൽ നടത്തിയ അനുശോചന പ്രസംഗം ഇവിടെ കാണുക .

error: Content is protected !!