എരുമേലിയിൽ റംസാൻ റിലീഫ് നടത്തി
എരുമേലി: മുസ്‌ലീം ലീഗ് എരുമേലി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് നടത്തി. പ്രസിഡന്റ് അനസ് പുത്തൻ വീടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹാജി ഹബീബ് മൗലവി ജനറൽ സെക്രട്ടറി നൗഷാദ് കുറുംകാട്ടിലിന് കിറ്റ് നൽകി കൊണ്ട് ഉദ്‌ഘാടനം ചെയ്തു .
ഭാരവാഹികളായ കെ പി ബഷീർ മൗലവി , നിസാർ പ്ലാമൂട്ടിൽ , നാസർ കിഴക്കേക്കര യൂസഫ് കണ്ണന്താനം, ഷെമർ ആനക്കല്ല് ഇസ്മായിൽ കിഴക്കേക്കര, ഫിറോസ് കാസിം തുടങ്ങിയവർ സംസാരിച്ചു. റിലീഫ് കോർഡിനേറ്റർ വിജി വെട്ടിയാനി സ്വാഗതവും, ഷാജി കൊച്ചു വീട്ടിൽ നന്ദിയും പറഞ്ഞു.