പഴയകൊരട്ടി സെന്റ് മേരീസ് പള്ളിയിൽ സംയുക്ത തിരുനാൾ .
എരുമേലി: പഴയകൊരട്ടി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുനാൾ ശനിയാഴ്ച മുതൽ മെയ് ഒന്നു വരെ നടത്തും. 29 ന് വൈകിട്ട് അഞ്ചിന് കൊടിയേറ്റ്, ലദീഞ്ഞ്, കുർബാന -ഫാ. മാത്യു വാണിയപുരയ്ക്കൽ , വാഹനവെഞ്ചരിപ്പ്. 30 ന് വൈകിട്ട് നാലിന് ചെണ്ടമേളം, 4.30 ന് ആഘോഷമായ കുർബാന -ഫാ. കാർലോസ് കീരഞ്ചിറ, ആറിന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ഉറുമ്പിൽപാലം കുരിശടിയിലേയ്ക്ക്.
ഒന്നിന് രാവിലെ 6.45 ന് കുര്‍ബാന, പത്തിന് ആഘോഷമായ തിരുനാൾ കുർബാന – കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. തുടർന്ന് ദൈവാലയ ശുശ്രൂഷയിൽ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന കുര്യന്‍ ജോസഫിനെ ആദരിക്കും. 12 ന് പ്രദക്ഷിണം ഗ്രേട്ടോയിലേയ്ക്ക്, ഒന്നിന് സമാപനാശീര്‍വാദം, കൊടിയിറക്ക്, 1.30 ന് സ്‌നേഹവിരുന്ന്.
തിരുനാള്‍ കണ്‍വീനര്‍ സാബു ഉറുമ്പില്‍, ഫാ. മാത്യു വാണിയപുരയ്ക്കല്‍, ബോസ് മാത്യു ഉറുമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.