കളഞ്ഞുകിട്ടിയ പണവും രേഖകളും തിരികെ നൽകി
എലിക്കുളം: സഹോദരന്റെ മരണവിവരമറിഞ്ഞ് ദുബായിൽ നിന്നെത്തിയയാളുടെ പണവും രേഖകളുമടങ്ങിയ പഴ്‌സ് വഴിയിൽ നഷ്ടപ്പെട്ടു. കൂലിപ്പണിക്കാരനായ യുവാവിന്റെ കൈയിൽ കിട്ടിയ േപഴ്‌സ് പ്രവാസിക്ക് തിരികെ നൽകി.
റാന്നി പെരുനാട് പഴയിടത്ത് ശ്രീകുമാറിന്റെ പഴ്‌സാണ് എലിക്കുളം കുരുവിക്കൂട് കവലയിലെ ഹോട്ടലിന് മുൻപിൽ കളഞ്ഞുപോയത്. ആളുറുമ്പ് സ്വദേശി ജോജോയ്ക്കാണ് ഇത് കിട്ടിയത്. ജോജോ പഴ്‌സ് പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടിനെ ഏൽപ്പിച്ചു. േപഴ്‌സിനുള്ളിലെ രേഖകളിലുള്ള ഫോൺ നമ്പരിൽ വിളിച്ചപ്പോൾ ശ്രീകുമാറിനെ കിട്ടി. അപ്പോഴേക്കും 20 കിലോമീറ്റർ യാത്രചെയ്ത് അദ്ദേഹം മണിമലയിലെത്തിയിരുന്നു. തുടർന്ന് തിരികെയെത്തി മാത്യൂസ് പെരുമനങ്ങാടിന്റെ സാന്നിധ്യത്തിൽ ജോജോയിൽനിന്ന് പഴ്‌സ് കൈപ്പറ്റി.