ബൈക്ക് മോഷ്ടിച്ചു
മുണ്ടക്കയം: ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചതായി പരാതി. കൊക്കയാർ മേലോരം വെട്ടിക്കൽ ജിതിന്റെ ബൈക്കാണ് മോഷണം പോയത് സ്റ്റാൻഡിന് സമീപം ബൈക്കുകൾ പാർക്കുചെയ്യുന്ന സ്ഥലത്ത് നിർത്തിയിട്ട് പഠനത്തിനായിപോയ ജിതിൻ വൈകീട്ട് തിരികെ എത്തിയപ്പോൾ ബൈക്ക് കാണാതായി. തുടർന്ന് പോലീസിൽ പരാതി നൽകി. പ്രദേശത്തെ സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.