എരുമേലി തെക്ക് വില്ലേജ് ഓഫീസിന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു.
എരുമേലി : 44 ലക്ഷം രൂപ ചെലവഴിച്ച് എരുമേലി ടി ബിയോടനുബന്ധിച്ച് പുതുതായി നിർമ്മിക്കുന്ന എരുമേലി തെക്ക് വില്ലേജ് ഓഫീസിന് മന്ത്രി കെ. രാജൻ തറക്കല്ലിട്ടു.
എരുമേലി ദേവസ്വം ഹാളിൽ ചേർന്ന യോഗത്തിൽ ഗവർമെൻറ്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷനായി. പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ്, എരുമേലി പഞ്ചായത്ത് അംഗം ജെസ് നജീബ് എന്നിവർ സംസാരിച്ചു. ജില്ലാ കലക്ടർ പി കെ ജയശ്രീ സ്വാഗതവും കാഞ്ഞിരപ്പള്ളി തഹസിൽദാർ ബെന്നി മാത്യു നന്ദിയും പറഞ്ഞു. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ 84 കുടുംബങ്ങൾ ക്കു യോഗത്തിൽ വെച്ച് പട്ടയം വിതരണം ചെയ്തു.