താലൂക്ക് വികസന സമിതിയോഗം ഏഴാം തീയതി കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷൻ ഹാളിൽ ..
കാഞ്ഞിരപ്പള്ളി: പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും പരിശോധിച്ച് കാലതാമസം കൂടാതെ പരിഹാരം കാണുന്നതിനും ഭരണനേട്ടം യഥാസമയം ജനങ്ങളിലെത്തികുന്നതിനും വേണ്ടിയുള്ള താലൂക്ക് വികസനസമിതിയോഗം ഏഴാം തീയതി രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷൻ ഹാളിൾ നടക്കും.
പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പിലെ കാര്യങ്ങള്‍ സംബന്ധിച്ച് പരാതികൾ താലൂക്ക് ഓഫീസിലോ താലൂക്ക് വികസന സമിതിയിലോ ഹാജരാക്കാവുന്നതാണ്. എല്ലാ താലൂക്ക് വികസന സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു