സ്വകാര്യ ബാങ്കുകൾ കോർപ്പറേറ്റുകൾക്കൊപ്പം, സഹകരണ ബാങ്ക് സാധാരണക്കാർക്കൊപ്പം: മന്ത്രി വി.എൻ. വാസവൻ
കാഞ്ഞിരപ്പള്ളി: സ്വകാര്യ ബാങ്കുകൾ കോർപ്പറേറ്റുകൾക്ക് ആനുകൂല്യമായി നിൽക്കുമ്പോൾ സഹകരണ ബാങ്ക് സാധാരണക്കാർക്കൊപ്പം നിൽക്കുന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് പുതിയതായി നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെയും മിനി ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർ വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ബാങ്ക് പ്രസിഡന്റ് അഡ്വ/ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ. അജിത്കുമാർ , സംസ്ഥാന സഹകരണ ബാങ്ക് ഭരണസമിതിയംഗം ഫിലിപ്പ് കുഴികുളം, സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ പി. സതീശ് ചന്ദ്രൻനായർ, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ കോർപറേഷൻ ചെയർമാൻ ജോർജുകുട്ടി ആഗസ്തി, ജില്ലാ ആസൂത്രണസമിതിയംഗം കെ. രാജേഷ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.ആർ. തങ്കപ്പൻ, ഡയസ് കോക്കാട്ട്, സഹകരണ ജോയിന്റ് ഡയറക്ടർ എസ്. ജയശ്രീ, സെക്രട്ടറി ജോസ് മനോജ് പാറടിയിൽ, വൈസ് പ്രസിഡന്റ് ജോസുകുട്ടി കെ.ജെ. കല്ലംമാക്കൽ, ഭരണസമിതിയംഗം കെ.വി. ജോസ് കൊള്ളിക്കുളവിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ബാങ്കിന്റെ ഭരണസമിതി അംഗമായി 30 വർഷം പൂർത്തിയാക്കിയ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ യോഗത്തിൽ മന്ത്രി വി.എൻ. വാസവൻ ആദരിച്ചു.
ബാങ്കിന്റെ ഓഹരി ഉടമകളിൽ ബിസിനസ് വ്യവസായ രംഗത്ത് ശ്രദ്ധേയരായ ഷിജോ കെ. തോമസ് കൊല്ലംപറന്പിൽ (ഓക്സിജൻ സിഇഒ), സണ്ണി ജേക്കബ് ഇടയ്ക്കാട്ട് (സെന്റ് മേരീസ് റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്), ടി.എം. മാത്യു തെക്കേവയലിൽ (റോയൽ ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവരെയും കൂടാതെ, ആദ്യകാല മെംബർമാരെയും മുൻ പ്രസിഡന്റുമാരെയും യോഗത്തിൽ ആദരിച്ചു.