എസ്എംവൈഎം ക്രിക്കറ്റ് ടൂർണമെന്റ് : അഞ്ചിലിപ്പ സെന്റ് പയസ് ടീം ജേതാക്കൾ ..
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടിൽ നടത്തിയ ടൂർണമെന്റിൽ കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, ചേനപ്പാടി, ചിറക്കടവ്, അഞ്ചിലിപ്പ, ആനക്കല്ല് എന്നീ ആറ് ടീമുകൾ പങ്കെടുത്തു.
അഞ്ചിലിപ്പ സെന്റ് പയസ് ടീം ചാമ്പ്യൻഷിപ്പും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ടീം റണ്ണറപ്പും നേടി. വിജയികൾക്ക് ഫൊറോന ഡയറക്ടർ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ ട്രോഫികൾ വിതരണം ചെയ്തു .
ഫൊറോന പ്രസിഡന്റ് ജോജി പേഴത്തുവയലിൽ , സമിതിയംഗങ്ങളായ അലൻ എസ്. വെള്ളൂർ , ജോയൽ ഇല്ലിക്കമുറിയിൽ എന്നിവർ നേത്യത്വം നൽകി.