ക്ലീന്‍ പാറത്തോട് ഗ്രീന്‍ പാറത്തോട് പദ്ധതിയുടെ ഭാഗമായി ജലനടത്തം സംഘടിപ്പിച്ചു.

പാറത്തോട് : ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ പുഴകളെയും, തോടുകളെയും, തണ്ണീര്‍ത്തടങ്ങളെയുമൊക്കെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ജലനടത്തം സംഘടിപ്പിച്ചു. 2021 ഒക്ടോബര്‍ 16 ലെ പ്രളയത്തിനുശേഷം ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക തോടുകളും മാലിന്യങ്ങളും പ്ലാസ്റ്റിക്കുകകളുമൊക്കെ അടിഞ്ഞുകൂടി തിട്ടകള്‍ രൂപപ്പെട്ട് നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. ഹരിതപഞ്ചായത്തായി മാറ്റുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനും, പുഴകള്‍ മാലിന്യമുക്തമാക്കാനും വേണ്ടി സംഘടിപ്പിച്ച ഈ ജലനടത്തം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി.സിന്ധുമോഹനന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ഡയസ് മാത്യു കോക്കാട്ട് നിര്‍വ്വഹിച്ചു.

ഈ മഹായഞ്ജത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തദ്ദവസരത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം കുമാരി.പി.ആര്‍ അനുപമ , ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ അഡ്വ.സാജന്‍ കുന്നത്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ. മോഹനന്‍ റ്റി.ജെ, വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനും പ്രോഗ്രാം കണ്‍വീനറുമായ ശ്രീ.ജോണിക്കുട്ടി മഠത്തിനകം, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ശ്രീമതി.വിജയമ്മ വിജയലാല്‍, ശ്രീമതി.അന്നമ്മ വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍മാരായ കെ,പി സുജീലന്‍, റ്റി.രാജന്‍, കെ.കെ ശശികുമാര്‍, സോഫി ജോസഫ്, സുമിന അലിയാര്‍, അലിയാര്‍ കെ.യു, ജോളി തോമസ്, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ , ബീനാ ജോസഫ്, ജിജി ഫിലിപ്പ്, ഗ്രാമപഞ്ചയാത്ത് സെക്രട്ടറി ശ്രീ.അനൂപ് എന്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!