“തെളിനീരൊഴുകും നവകേരളം” പാറത്തോട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.
പാറത്തോട് : പുഴകളും, നീര്‍ച്ചാലുകളുമൊക്കെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന “തെളിനീരൊഴുകും നവകേരളം” പദ്ധതിക്ക് പാറത്തോട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പാറത്തോട് മലനാട് ജംഗ്ഷനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ഡയസ് കോക്കാട്ടിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഈ മഹാ സംരംഭത്തില്‍ സമൂഹത്തിലെ നാനാവിധമായ ജനങ്ങളുടെയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം കുമാരി.പി.ആര്‍ അനുപമ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി സിന്ധു മോഹനന്‍,വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനും പ്രോഗ്രാം കണ്‍വീനറുമായ ശ്രീ.ജോണിക്കുട്ടി മഠത്തിനകം , ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ അഡ്വ.സാജന്‍ കുന്നത്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ. മോഹനന്‍ റ്റി.ജെ, , സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ശ്രീമതി.വിജയമ്മ വിജയലാല്‍, ശ്രീമതി.അന്നമ്മ വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍മാരായ കെ,പി സുജീലന്‍, റ്റി.രാജന്‍, കെ.കെ ശശികുമാര്‍, സോഫി ജോസഫ്, സുമിന അലിയാര്‍, അലിയാര്‍ കെ.യു, ജോളി തോമസ്, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ , ബീനാ ജോസഫ്, ജിജി ഫിലിപ്പ്, ഗ്രാമപഞ്ചയാത്ത് സെക്രട്ടറി ശ്രീ.അനൂപ് എന്‍ എന്നിവര്‍ പ്രസംഗിച്ചു. NREGS തൊഴിലാളികള്‍, സെന്‍റ് ഡോമിനിക്സ് കോളേജ് എന്‍.എസ്.എസ് വോളണ്ടിയേഴ്സ്, വ്യാപാരി -വ്യവസായികള്‍, വിവിധ സന്നദ്ധ സംഘടനകള്‍, ഇറിഗേഷന്‍, റവന്യൂ, ആരോഗ്യ വകുപ്പ്, കുടുംബശ്രീ, ഹരിതകര്‍മ്മസേന തുടങ്ങിയവര്‍ ഈ മഹാ യത്നത്തില്‍ പങ്കാളികളായി. മൈനര്‍ ഇറിഗേഷന്‍റെ നേതൃത്വത്തില്‍ ഹിറ്റാച്ചിയും, ജെ.സി.ബിയും ഉപയോഗിച്ച് തോടുകളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചു.