തിടനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന വാശീയേറിയ തിരഞ്ഞെടുപ്പിൽ ജനപക്ഷത്തിന് തകർപ്പൻ വിജയം
പൂഞ്ഞാർ പുലിയുടെ ശൗര്യം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തെളിയിച്ചുകൊണ്ട്, തിടനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന വാശീയേറിയ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിനെ പരാജയപ്പെടുത്തി പിസി ജോർജ് മുന്നിൽ നിന്നും നയിച്ച ജനകീയ മുന്നണിയ്ക്ക് തകർപ്പൻ വിജയം. 13 -ൽ 12 സീറ്റും തൂത്തുവാരിയാണ് ജനപക്ഷം ഭരണം നിലനിർത്തിയത്.
പി.സി.ജോർജിന്റെ ജനപക്ഷത്തിന്റെ വിജയം എൽ ഡി എഫ് ന് കടുത്ത തിരിച്ചടിയായി.
വി.ടി തോമസ് വടകര നേതൃത്വം നൽകിയ പാനലിൽ നിന്ന് ടോമി സെബാസ്റ്റ്യൻ ഈറ്റത്തോട്ട്, ജോമി ജോർജ് പഴേട്ട്, ജോർജ് സ്റ്റീഫൻ പ്ലാത്തോട്ടത്തിൽ, ബെന്നി ജോർജ് തയ്യിൽ, കെ.കെ. സുകുമാരൻ കരോട്ടുകൊടൂർ, പി.ജെ. ചാക്കോ പൊരിയത്ത്, മാർട്ടിൻ ജോർജ് കണിപറമ്പിൽ, കെ.ജി. ഷാജി കുന്നുംപുറത്ത്, വി. വിജയശ്രീ നാരായണമംഗലത്ത് ഇല്ലം, ഫിലറ്റ് മേരി ജോർജ് പേരേക്കാട്ട്, മേരി ജോസഫ് വടക്കേമുറിയിൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇടതുപാനലായ സഹകരണമുന്നണിയിൽ നിന്ന് വി.പി. രാജു മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
രാവിലെ മുതൽ ആരംഭിച്ച വോട്ടെടുപ്പിൽ ഉച്ചയ്ക്ക് കയ്യാങ്കളിയും വാക്കേറ്റവും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജിന് പോലീസ് ലാത്തി പ്രയോഗത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. LDF സഖ്യത്തിനെതിനെതിരെ ഒറ്റയ്ക്ക് പോരാടിയാണ് മിന്നുന്ന വിജയം പിസി പട നേടിയത്.
നാല് പഞ്ചായത്തംഗങ്ങളും, രണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും, സിപിഎം ഏരിയ കമ്മറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമടക്കം അണിനിരന്ന എൽ.ഡി.എഫ് സഖ്യത്തിനെതിരെയാണ് ജനപക്ഷത്തിന്റെ വിജയമെന്നത് പിസി ജോർജ്ജിന് നേട്ടമായി.