മതവിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം: വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു ; ജോസ്.കെ.മാണി.എം .പി

പൊൻകുന്നം : മതവിദ്വേഷം ഇളക്കിവിട്ട് സ്പർദ്ധ വളർത്തി മുതലെടുപ്പിനായി ഇറങ്ങി തിരിച്ചവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം .പി ആവശ്യപ്പെട്ടു

ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നിട്ടും പാചകവാതക വില വീണ്ടും വർദ്ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ധന വിലവർദ്ധനവു മൂലമുണ്ടാകുന്ന വിലക്കയറ്റത്തോട് നിർദ്ധനർ പോരടിക്കേണ്ട ഗതികേടാണ് കേന്ദ്ര സർക്കാർ വരുത്തി വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രതിനിധിസമ്മേളനം പൊൻകുന്നം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി

പ്രതിനിധി നമ്മേളനയോഗത്തിൽ എ എം മാത്യൂ ആനി തോട്ടത്തിനെ കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജമണ്ഡലം പ്രസിഡൻ്റായി തിരഞ്ഞെടുത്തു

ഗവ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് , അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം (കോട്ടയം ജില്ലാ പ്രസിഡൻ്റ് ), പ്രെഫ ലോപ്പസ് മാത്യു, ജോർജ് വർഗീസ് പൊട്ടംകുളം, ജോർജ്കുട്ടി ആഗസ്തി, സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, ജെസി ഷാജൻ, ജോസഫ് ചാമക്കാല, ഷാജി പാമ്പൂരി, അഡ്വ സുമേഷ് ആൻഡ്രൂസ്, പ്രദീപ് വലിയപറമ്പിൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ഡോ ബിബിൻ കെ ജോസ്, എം സി ചാക്കോ, കെ സി സാവ്യോ, മനോജ് മറ്റ മുണ്ടയിൽ, ഷാജി നല്ലേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു അഡ്വ തോമസ് കുര്യൻ വരണാധികാരിയായിരുന്നു ജില്ലയിൽ നിയോജക മണ്ഡലം തിരഞ്ഞെടുപ്പുകൾ ചെയർമാൻ ജോസ് കെ മാണിയുടെ നിർദേശാനുസരണം ഇരുപതാം തീയതിയ്ക്കുള്ളിൽ പൂർത്തികരിക്കുമെന്ന് സണ്ണി തെക്കേടം അറിയിച്ചു

error: Content is protected !!