പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ മന്ത്രി വി.എൻ. വാസവൻ ആദരിച്ചു

കൂവപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ 30 വർഷത്തിലധികമായി ഭരണസമിതി അംഗമായും, നിരവധി വർഷങ്ങളായി പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്ന പൂഞ്ഞാർ എംഎൽഎ അഡ്വ. സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ലി​​നെ സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ പൊന്നാട അണിയിച്ച് ആ​​ദ​​രി​​ച്ചു. അതിബൃഹുത്തായ പൂഞ്ഞാർ മണ്ഡലത്തിൽ, ജനങ്ങളുടെ പ്രശ്നപരിഹാരത്തിനായി രാപകലില്ലാതെ ഓടിനടന്ന് സേവനം ചെയ്യുന്ന സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ലിന്റെ സേവനം മഹത്തരമാണെന്ന് മന്ത്രി പറഞ്ഞു. വീഡിയോ കാണുക .

കൂ​​വ​​പ്പ​​ള്ളി സർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പു​​തി​​യ​​താ​​യി നി​​ർ​​മി​​ച്ച ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സി​​ന്റെ​​യും മി​​നി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ന്റെ​​യും ഉ​​ദ്ഘാ​​ട​​നം നിർ ​​വ​​ഹി​​ച്ച് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. പ്രസ്തുത ചടങ്ങിൽ ബാങ്കിന്റെ ഓഹരി ഉടമകളും പ്രമുഖ സംരംഭകരായ ഓക്സിജൻ ഗ്രൂപ്പ് സിഇഒ ശ്രീ ഷിജോ കെ തോമസ് സെന്റ് മേരീസ് റബ്ബേർസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീ സണ്ണി ജേക്കബ്, റോയൽ ലാറ്റക്സ് മാനേജിങ് ഡയറക്ടർ T. M മാത്യു എന്നിവരെയും മുൻ പ്രസിഡന്റ്മാരെയും, ആദ്യകാല ഓഹരി ഉടമകളും ആദരിച്ചു

ബാങ്ക് പ്രസിഡന്റ് അഡ്വ. സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എം​​എ​​ൽ​​എ ചടങ്ങിൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു, ആന്റോ ആന്റണി എംപി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ല ജി​​മ്മി, സ​​ഹ​​ക​​ര​​ണ ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ർ എ​​ൻ. അ​​ജി​​ത്കു​​മാ​​ർ , സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഭ​​ര​​ണ​​സ​​മി​​തി​​യം​​ഗം ഫി​​ലി​​പ്പ് കു​​ഴി​​കു​​ളം, സ​​ർ​​ക്കി​​ൾ സ​​ഹ​​ക​​ര​​ണ​​യൂ​​ണി​​യ​​ൻ ചെയർമാൻ പി. ​​സ​​തീ​​ശ് ച​​ന്ദ്ര​​ൻ​​നാ​​യ​​ർ, കിൻഫ്ര ഫി​​ലിം ആൻഡ് വീ​​ഡി​​യോ കോ​​ർ​​പ​​റേ​​ഷ​​ൻ ചെയർമാൻ ജോ​​ർ​​ജു​​കു​​ട്ടി ആ​​ഗ​​സ്തി, ജി​​ല്ലാ ആ​​സൂ​​ത്ര​​ണ​​സ​​മി​​തി​​യം​​ഗം കെ. ​​രാ​​ജേ​​ഷ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ജി​​താ ര​​തീ​​ഷ്, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ​​റു​​മാ​​രാ​​യ കെ.​​ആ​​ർ. ത​​ങ്ക​​പ്പ​​ൻ, ഡ​​യ​​സ് കോ​​ക്കാ​​ട്ട്, സ​​ഹ​​ക​​ര​​ണ ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ എ​​സ്. ജ​​യ​​ശ്രീ, സെ​​ക്ര​​ട്ട​​റി ജോ​​സ് മ​​നോ​​ജ് പാ​​റ​​ടി​​യി​​ൽ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​സു​​കു​​ട്ടി കെ.​​ജെ. ക​​ല്ലം​​മാ​​ക്ക​​ൽ, ഭ​​ര​​ണ​​സ​​മി​​തി​​യം​​ഗം കെ.​​വി. ജോ​​സ് കൊ​​ള്ളി​​ക്കു​​ള​​വി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

error: Content is protected !!