അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് …


.
കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ‘ഹയാ’ എന്ന തമിഴ് സിനിമയുടെ ചില ഷൂട്ടിങ് നിമിഷങ്ങൾ .. വാസുദേവ സനൽ ആണ് ചിത്രത്തിന്റെ സംവിധായകൻ . സംഗീത പ്രാധാന്യമുള്ള ഒരു ക്യാമ്പസ് ത്രില്ലർ ആണ് ഈ സിനിമ.

വീഡിയോ കാണുക :

സിക്സ് സിൽവർസോൾസ് സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ, നായികാനായകൻ എന്ന ജനപ്രീതി നേടിയ ഷോയിലൂടെ ശ്രദ്ധേയനായ ശംഭു പ്രധാന വേഷമിടുന്നു. ഗുരു സോമസുന്ദരം, ലാൽ ജോസ്, ജോണി ആന്റണി, ശ്രീകാന്ത് മുരളി, ശ്രീ ധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ബിജു പപ്പൻ, ശ്രീരാജ്, അപർണാ ജനാർദ്ദനൻ, അശ്വിൻ, ലയ സിംസൺ, ശ്രീജ അജിത്ത്, ജോർഡി പൂഞ്ഞാർ, ഇന്ത്യയിലെ ആദ്യ വീൽചെയർ ടി.വി. ആങ്കറായ വീണ വേണുഗോപാൽ, സനൽ കല്ലാട്ട് എന്നിവരും, ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

error: Content is protected !!