വീടെന്ന സ്വപ്നം പൂവണിഞ്ഞു..

പാറത്തോട് :- ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പാറത്തോട് ഗ്രാമപഞ്ചായത്തിൽ 9 -ആം വാർഡിൽ നിർമ്മിച്ച വീട് മാജിദാ അഷ്‌റഫിന് പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട് താക്കോൽ കൈമാറി നൽകി. എല്ലാവർക്കും ഭവനം എന്ന സർക്കാരിന്റെ ലക്ഷ്യം സാഷാത്കരിക്കുകയാണ് പാറത്തോട് പഞ്ചായത്തിന്റെ പ്രഥമ പരിഗണ എന്ന് പ്രസിഡന്റ് തദവസരത്തിൽ പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹനൻ , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോണിക്കുട്ടി മഠത്തിനകം ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയമ്മ വിജയലാൽ , ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അന്നമ്മ വർഗീസ് മെമ്പർമാരായ റ്റി രാജൻ , കെ കെ ശശികുമാർ , സോഫി ജോസഫ് , അലിയാർ കെ യു , സുമീന അലിയാർ , ജോളി തോമസ് , ആന്റണി ജോസഫ് , ബിജോജി തോമസ് , ഏലിയാമ്മ ജോസഫ് , സിയാദ് കെ എ , ഷാലിമ്മ ജെയിംസ്, ബീന ജോസഫ് , ജിജി ഫിലിപ്പ് , കെ പി സുജിലൻ ,വി ഇ ഓ മാരായ മാർട്ടിൻ ജോസഫ് , സീത എസ് , സെക്രട്ടറി എൻ അനൂപ് എന്നിവർ സംബന്ധിച്ചു

error: Content is protected !!