കെ.എസ്.ആർ.ടി.സി യിലെ ശമ്പള നിഷേധം: സി.ഐ.ടി.യു മാപ്പ് പറയണം : – ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗംകെ.ജി കണ്ണൻ
പൊൻകുന്നം : കെ.എസ്.ആർ.ടി.സി യിലെ ശമ്പള നിഷേധത്തിൽ തൊഴിലാളികളോട് സി.ഐ.ടി.യു മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ.ജി കണ്ണൻ ആവശ്യപ്പെട്ടു. ബി.എം.എസ് നേതൃത്വത്തിൽ തൊഴിലാളികൾ സമരം നടത്തിയപ്പോൾ സർക്കാരിനെ ന്യായീകരിച്ചവർക്ക് ഇപ്പോൾ ഉണ്ടായ മനം മാറ്റത്തിൽ യാതൊരു ആത്മാർഥതയുമില്ല. തൊഴിലാളി രോക്ഷത്തെ ഭയന്നിട്ടും ഗതികേടുകൊണ്ടുമാണ് സി.ഐ.ടി.യു സംസ്ഥാന സർക്കാരിനെതിരെ അവസാനം സമരം പ്രഖ്യാപിച്ചത് : കെ.ജി കണ്ണൻ പറഞ്ഞു