കരിയർ ഗൈഡൻസ് : സെമിനാർ നടത്തി
പെരുവന്താനം ഫൊറോന എസ് എം വൈ എം ന്റെന്റെ ആഭിമുഖ്യത്തിൽ വിവിധ ഫൊറോനകളെ സംഘടിപ്പിച്ച് സെന്റ് ആന്റണീസ് കോളേജ് പെരുവന്താനം ആതിഥേയത്വം വഹിച്ച കരിയർ ഗൈഡൻസ് സെമിനാർ റവ. ഫാദർ വിജിൻ കോട്ടൂറിന്റെ ( ഡയറക്ടർ എസ് എം വൈ എം പെരുവന്താനം ഫൊറോനാ ) അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വച്ച് ഫാദർ വർഗീസ് കൊച്ചുപുരയ്ക്കൽ ( ഡയറക്ടർ കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എം ) ഉദ്ഘാടനം നിർവഹിച്ചു.
സമ്മേളനത്തിൽ വെരി. റവ. ഫാ. തോമസ് നെല്ലൂർ കാലായിപറമ്പിൽ അനുഗ്രഹ പ്രഭാഷണവും ഫാ. ജോസഫ് നെല്ലിമലമറ്റത്തിൽ ആശംസയും അർപ്പിച്ചു. സമ്മേളനത്തിൽ തോമസ് അലക്സ് പൗവ്വത്ത് ( പ്രസിഡന്റ് എസ് എം വൈ എം പെരുവന്താനം ഫൊറോനാ) സ്വാഗതവും സ്മിതാ മരിയ വർഗീസ് (ജനറൽ സെക്രട്ടറി എസ് എം വൈ എം കൃതജ്ഞതയും രേഖപ്പെടുത്തി. റവ. ഫാ.ബിജു ചുളയില്ലാപ്ലാക്കൽ,( ഫാക്കൽറ്റി ഹെഡ് മരിയൻ കോളേജ് കുട്ടിക്കാനം ) ബെന്നി തോമസ്( എം. ഡി റൊണാൾഡോ സ്പാഗോ ഇന്റർനാഷണൽ, യുഎഇ ),ഡോ. ആന്റണി കല്ലമ്പള്ളി എന്നിവർ കരിയർ ഗൈഡൻസ് സെമിനാറിന് നേതൃത്വം നൽകി. വിവിധ ഇടവകകളിൽ നിന്നും നാനൂറ് കുട്ടികൾ പങ്കെടുത്തു. തുടർന്ന് ശ്രീ അജീഷ് ദാസൻ,ശ്രീ ഗിരീഷ് കുട്ടൻ, ശ്രീ സുധി നെട്ടൂർ,ശ്രീ ശങ്കേശ് എന്നിവർ മ്യൂസിക്കൽ ഫെസ്റ്റ് നടത്തി