അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിന് അഭിമാനം : പൂർവവിദ്യാർത്ഥി ഷെയ്ക് ഹസൻ ഖാൻ എവറസ്റ്റ് കീഴടക്കി വമ്പൻ ദേശീയപതാക പാറിച്ച് ലോക റെക്കോഡ് സ്ഥാപിച്ചു .

കാഞ്ഞിരപ്പള്ളി : അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിന് ഇത് അഭിമാന നിമിഷം . കോളേജിൽ നിന്നും 2011 -ൽ കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ എംടെക്ക് പൂർത്തിയാക്കിയ പൂർവവിദ്യാർത്ഥി ഷെയ്ക് ഹസൻ ഖാൻ വിശ്വവിഖ്യാതമായ എവറസ്റ്റ് കൊടുമുടി കീഴടക്കി ഏറ്റവും വലിയ ദേശീയപതാക പാറിച്ച് ലോക റെക്കോർഡ് കുറിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിൽ ഇതുവരെ ഉയർത്തിയതിൽ ഏറ്റവും വലിയ ദേശീയപതാകയാണ് ഹസനും സഹയാത്രികരും ചേർന്ന് ഉയർത്തിയത്. 30 അടി നീളവും 20 അടി വീതിയുമുള്ള പതാക സൗത്ത് കോളില്‍ 26,000 അടി ഉയരത്തിലാണ് പാറിയത്. എവറസ്റ്റിന്റെ മുകളിൽ പാറിച്ച ഏറ്റവും വലിയ ദേശീയപതാകയുടെ റെക്കോഡ് ഇനി ഷെയ്ക് ഹസൻ ഖാന് സ്വന്തം.

പന്തളം പൂഴിക്കാട് സ്വദേശിയും തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിലെ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റുമാണ് ഷെയ്ക് ഹസൻ ഖാൻ. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് എവറസ്റ്റ് കൊടുമുടിയിൽ ഇന്ത്യൻ പതാക ഉയർത്തിയ ഷെയ്ക് ഹസൻ, ഇപ്പോൾ മടക്കയാത്രയിലാണ്.

ചൊവ്വാഴ്ച വൈകിട്ട് ബേസിൽ ക്യാംപിൽ തിരിച്ചെത്തിയശേഷം കനത്ത ചുമയെ തുടർന്ന് ഷെയ്ക് ഹസൻ ഹെലികോപ്റ്ററിൽ ലു‌ക്‌ലായിൽ എത്തി. വ്യാഴാഴ്ച, വിമാനത്തിൽ കഠ്മണ്ഡുവിലേക്ക് പോകും. പിന്നീട് ‍ഡൽഹിയിൽ രണ്ടു ദിവസം ചെലവഴിച്ചശേഷമാകും നാട്ടിൽ തിരിച്ചെത്തുക.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു കേരളത്തെ പ്രതിനിധീകരിച്ച് ഷെയ്ക് ഹസന്റെ എവറസ്റ്റ് യാത്ര. എവറസ്റ്റിൽ ഇതുവരെ ഉയർത്തിയതിൽ ഏറ്റവും വലിയ ദേശീയപതാകയാണ് ഹസനും സഹയാത്രികരും ചേർന്ന് ഉയർത്തിയത്. 30 അടി നീളവും 20 അടി വീതിയുമുള്ള പതാക സൗത്ത് കോളില്‍ 26,000 അടി ഉയരത്തിലാണ് പാറിയത്.

എവറസ്റ്റിന്റെ മുകളിൽ പാറിച്ച ഏറ്റവും വലിയ ദേശീയപതാക എന്ന ഗിന്നസ് റെക്കോഡ് നേടുകയായിരുന്നു ലക്ഷ്യം. എന്നാൽ ഗിന്നസ് അധികൃതർ വൻ തുക ഫീസായി ആവശ്യപ്പെട്ടതിനാൽ ഈശ്രമം ഉപേക്ഷിച്ചതായി ഷെയ്ക് ഹസൻ വെളിപ്പെടുത്തി. യാത്രയ്ക്കു മുന്നോടിയായി ബേസ് ക്യാംപിൽ, 17,598 അടി ഉയരത്തിൽ ചിത്രപ്രദർശനവും ഷെയ്ക് ഹസന്റെ നേതൃത്വത്തിൽ നടത്തി. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ, ഇന്ത്യയുടെ യുദ്ധവീരൻമാർ എന്നീ വിഷയങ്ങളെ അധീകരിച്ച് മലയാളി കുട്ടികൾ വരച്ച കലാസൃഷ്ടികളാണ് പ്രദർശിപ്പിച്ചത്.

നിരവധി കുട്ടികൾ അയച്ചുകൊടുത്തവയിൽനിന്നു തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ഇവ എവറസ്റ്റ് കൊടുമുടിയിലേക്ക് കൊണ്ടുപോയിരുന്നെങ്കിലും കനത്ത കാറ്റിനെ തുടർന്ന് അവിടെ പ്രദർശിപ്പിക്കാൻ സാധിച്ചില്ലെന്നും ഷെയ്ക് ഹസൻ പറഞ്ഞു.

error: Content is protected !!