നിർധനരായ വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വാങ്ങി നൽകുവാനായി നെയ്യപ്പ ചലഞ്ചുമായി ഡിവൈഎഫ്ഐ എരുമേലി മേഖലാ കമ്മിറ്റി.
എരുമേലി : ‘നമുക്കൊരുക്കാം., അവർ പഠിക്കട്ടെ, എന്ന മുദ്രാവാക്യമുയർത്തി നെയ്യപ്പ ചലഞ്ചുമായി ഡി വൈ എഫ് ഐ എരുമേലി മേഖലാ കമ്മിറ്റി. വഴിയോരങ്ങളിൽ ലൈവായി രുചിയൂറുന്ന ഉണ്ണിയപ്പമുണ്ടാക്കി വൈറലായ പാറത്തോട് സ്വദേശി മുജീബണ്ണന്റെ ചൂടൻ തെയ്യപ്പവുമായി എരുമേലി മേഖലയിലെ വീടുകളിൽ അടുത്ത മൂന്നാഴ്ചകളിലായി ഡി വൈ എഫ് ഐ പ്രവർത്തകരെത്തും. സ്കൂളുകളിൽ പഠനത്തിനെനെത്തുന്ന നിർധനരായ വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വാങ്ങി നൽകി സഹായിക്കുന്നതിന് സൗഹൃദ ഉണ്ണിയപ്പ ചലഞ്ചുമായി ഡി വൈ എഫ് ഐ പ്രവർത്തകർ പതിവു പോലെ രംഗത്തിറങ്ങിയിട്ടുള്ളത്.
ശുദ്ധമായ പച്ചരി പൊടിയും നെയ്യും മറയൂർ ശർക്കരയും ഏലക്കായും ജീരകവും തേങ്ങാ കൊത്തും ചേർത്ത് ശുദ്ധമായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന നെയ്യപ്പമാണ് പത്തെണ്ണം വീതമുള്ള പായ്ക്കററുകളിൽ വീടുകളിൽ എത്തിക്കുക . പായ്കറ്റ് ഒന്നിന് 70 രൂപയാണ് വില.
അടുത്ത ശനിയാഴ്ച ചേനപ്പാടി, കിഴക്കേകര, ചെറുവള്ളി എസ്റ്റേറേറ്റ് എന്നീ യൂണിറ്റുകളിലും പിന്നീടുള്ള ശനിയാഴ്ച ശ്രീനിപുരം , നെടുംങ്കാവു വയൽ, കരിങ്കല്ലും മുഴി, ഞായറാഴ്ച എരുമേലി ടൗൺ, നേർച്ചപ്പാറ, ചരളഎന്നിവിടങ്ങളിലുമായി നെയ്യപ്പ വിതരണം നടത്തും.
ഇതിനാവശ്വമായ നെയ്യപ്പം മുജീബണ്ണൻ ലൈവായി നിർമ്മിച്ചു നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.