“എന്റെ തൊഴിൽ എന്റെ അഭിമാനം” പാറത്തോട് പഞ്ചായത്ത് തല പ്രഖ്യാപനം

പാറത്തോട് : കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ “എന്റെ തൊഴിൽ എന്റെ അഭിമാനം” ക്യാമ്പയിൻ 100% പൂർത്തീകരിച്ചതിന്റെ പഞ്ചായത്ത് തല പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധുമോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട് നിര്‍വ്വഹിച്ചു.

മാന്യമായ തൊഴില്‍ എന്ന സങ്കല്‍പത്തില്‍ നിന്നും മാറി തന്‍റെ അറിവും കഴിവും നൈപുണ്യവും അനുസരിച്ച് സ്വയം സംരംഭങ്ങള്‍ നമ്മുടെ പഞ്ചായത്ത് പരിധിയിലുള്ള തൊഴില്‍രഹിതര്‍ക്ക് ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൌകര്യം ഗ്രാമപഞ്ചായത്ത് ഒരുക്കി നല്‍കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ജോണിക്കുട്ടി മഠത്തിനകം, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. വിജയമ്മ വിജയലാല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. അന്നമ്മ വര്‍ഗീസ്,മെമ്പര്‍മാരായ ശ്രീ. റ്റി. രാജന്‍, ശ്രീ. കെ കെ ശശികുമാര്‍, ശ്രീമതി. സോഫി ജോസഫ്, ശ്രീ അലിയാര്‍ കെ.യു, ശ്രീമതി. സുമീന അലിയാര്‍, ശ്രീമതി. ജോളി തോമസ്, ശ്രീ. ആന്‍റണി ജോസഫ്, ശ്രീ.ബിജോജി തോമസ്, ശ്രീമതി ഏലിയാമ്മ ജോസഫ്, ശ്രീ.സിയാദ് കെ.എ, ശ്രീമതി. ഷാലിമ്മ ജെയിംസ്, ശ്രീമതി.ബീനാ ജോസഫ്, ശ്രീമതി ജിജി ഫിലിപ്പ്, ശ്രീ. കെ.പി സുജീലന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി.റോജി ബേബി, അസി.സെക്രട്ടറി ശ്രീമതി.സിന്ധുമോള്‍ എസ് എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!