മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലേക്ക് ഒരുകോടി 13 ലക്ഷം രൂപയുടെ സഹായം അനുവദിച്ചു
കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 11331500 രൂപയുടെ സഹായം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 1311 അപേക്ഷര്‍ക്ക് അനുവദിച്ചതായി കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ ജയരാജ് അറിയിച്ചു.
2021 ഡിസംബര്‍ 1 മുതല്‍ 2022 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ലഭിച്ച അപേക്ഷകള്‍ക്കായിട്ടാണ് ഇത്രയും തുക അനുവദിച്ചത്.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 21 ലക്ഷത്തിൽ പരം രൂപ അനുവദിച്ചു.
അനുവദിച്ച തുകകളും, പഞ്ചായത്തും :
1.ആനിക്കാട് – 6, 93000 (99),
2.ചിറക്കടവ് – 122500 (120),
3.കങ്ങഴ – 1064500 (111),
4.കാഞ്ഞിരപ്പള്ളി – 21,23000 (313),
5.കറുകച്ചാല്‍ – 1641000 (151),
6.മണിമല – 757500 (100),
7.നെടുങ്കുന്നം – 1011500 (110),
8.വാഴൂര്‍ – 1956000 (216),
9.വെള്ളാവൂര്‍ 645500 (57).
ധനസഹായം അനുവദിക്കപ്പെട്ടവരുടെ ഭൂരിഭാഗം അക്കൗിലേക്കും തുക നേരിട്ട് ഇതിനോടകം എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും എംഎൽഎ അറിയിച്ചു.