വിവാദ പ്രസംഗം: പി.സി. ജോര്‍ജിന് ഹൈക്കോടതി ജാമ്യം നല്‍കി
വിവാദ പ്രസംഗ കേസില്‍ പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.