സമൂഹവിരുദ്ധർക്കോ ഇൗ റോഡ്..
.
പൊൻകുന്നം രാജേന്ദ്രമൈതാനത്തുനിന്ന് ചിറക്കടവ് റോഡിലേക്കുള്ള ഇടറോഡ്
പൊൻകുന്നം: ടൗണിന് നടുവിൽ ഒരു റോഡ് സമൂഹവിരുദ്ധരുടെ താവളമായി. പൊൻകുന്നം രാജേന്ദ്രമൈതാനത്തുനിന്ന് ചിറക്കടവ് റോഡിലേക്കെത്തുന്ന 200 മീറ്റർ മാത്രമുള്ള ഇടറോഡാണ് ലഹരി ഉപയോഗക്കാരുടെയും ലഹരി കൈമാറ്റക്കാരുടെയും കേന്ദ്രമായത്. പോലീസ് ഇവിടേക്ക് തിരിഞ്ഞുനോക്കാത്തത് ഇത്തരക്കാർക്ക് വളമായി.
കാര്യമായി ജനസഞ്ചാരമില്ലാത്ത റോഡായതിനാൽ പുലർച്ചെയും സന്ധ്യമയങ്ങുമ്പോഴും ഇവിടെ സമൂഹവിരുദ്ധർ തമ്പടിക്കുകയാണ്. പകൽ രാജേന്ദ്രമൈതാനത്ത് പിക്കപ്പ് ലോറി സ്റ്റാൻഡുള്ളതിനാൽ ഡ്രൈവർമാരുടെ ശ്രദ്ധയുണ്ടാവുമെന്നതിനാൽ റോഡിൽ പ്രശ്‌നങ്ങളില്ല.
എന്നാൽ രാവിലെ എട്ടുവരെ കോളേജ് വിദ്യാർഥികളുൾപ്പെടെയുള്ള ലഹരി ഉപയോഗക്കാർ ഇവിടെയെത്തുന്നുണ്ട്. പിന്നീട് വൈകീട്ട് ആൾക്കാരുടെ ശ്രദ്ധയില്ലാത്തതിനാൽ ഏറെത്തിരക്കാവും.