ഓർമകൾ മരിക്കില്ല; ബേബി എം.മാരാരെ അനുസ്മരിച്ച് കലാകാരന്മാർ
സോപാനം സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ ബേബി എം.മാരാരുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ച് കലാകാരന്മാർ അനുസ്മരണം നടത്തിയപ്പോൾ
ചിറക്കടവ്: സോപാനസംഗീതജ്ഞനും ക്ഷേത്രവാദ്യകലാകാരനുമായ ബേബി എം.മാരാരുടെ ചരമവാർഷികാചരണം ചിറക്കടവ് മൂലേത്താഴത്ത് വീട്ടിൽ നടന്നു. ബേബി എം.മാരാർ സ്മാരക സോപാനം സാംസ്‌കാരികവേദി സംഘടിപ്പിച്ച അനുസ്മരണത്തിൽ വാദ്യകലാകാരന്മാർ പങ്കെടുത്തു.
മൂലേത്താഴത്ത് വീട്ടുവളപ്പിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയോടെയാണ് അനുസ്മരണച്ചടങ്ങ് തുടങ്ങിയത്. ബേബി എം.മാരാരുടെ ഛായാചിത്രത്തിനുമുൻപിൽ ദീപം തെളിയിച്ച് കലാകാരന്മാർ അനുസ്മരണം നടത്തി. തകിൽ വിദ്വാൻ ആലപ്പുഴ കരുണാമൂർത്തി, നാഗസ്വര വിദ്വാൻ ഹരിപ്പാട് വി.മുരുകദാസ്, വാദ്യകലാകാരൻ ആനിക്കാട് കൃഷ്ണകുമാർ, ഇടയ്ക്ക വിദ്വാനും ബേബിയുടെ ശിഷ്യനുമായ കാവിൽ ഉണ്ണികൃഷ്ണൻ, അജിത് ചെറുവള്ളി, സംഗീതജ്ഞൻ വേണുഗോപാൽ, താളവിദ്വാൻ രവിപുരം ജയൻ വാര്യർ തുടങ്ങിയവർ പങ്കെടുത്തു. സോപാനം സാംസ്‌കാരിക വേദി പ്രസിഡന്റ് എം.ജി.സതീഷ്ചന്ദ്രൻ നായർ, സെക്രട്ടറി മനോജ് പൊൻകുന്നം, ട്രഷറർ ജി.ആനന്ദ് എന്നിവർ നേതൃത്വം നൽകി.