ന്യൂസ്‌ പേപ്പർ ചലഞ്ചുമായി കേരള യൂത്ത് ഫ്രണ്ട് (എം)

പൊൻകുന്നം : യൂത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ധനസമാഹരണത്തിനായുള്ള ന്യൂസ് പേപ്പർ ചലഞ്ചുമായി കേരള യൂത്ത് ഫ്രണ്ട് (എം). ന്യൂസ് പേപ്പർ ചലഞ്ചിന് ഔദ്യോഗിക ഉദ്ഘാടനം കേരള ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അദ്ദേഹത്തിന്റെ വസതിയിൽ നിന്നും ന്യൂസ്‌ പേപ്പർ നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ പിള്ളയ്ക്കും സെക്രട്ടറി ക്രിസ്റ്റിൻ അറയ്ക്കലിനും നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 9 മണ്ഡലം കമ്മിറ്റികളിൽ നിന്നും നിർധനരായ വിദ്യാർത്ഥികൾക്ക് യൂത്ത് ഫ്രണ്ട് ഭാരവാഹികളുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങൾ കൈപ്പറ്റാവുന്നതാണ്. ന്യൂസ് പേപ്പർ ചലഞ്ച് ഉദ്ഘാടന യോഗത്തിൽ കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് എ എം മാത്യു ആനിത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.റിജോ വാളാന്തറ, യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ആൽബിൻ പെണ്ടാനം, , അമൽ മോൻസി അനന്ദു,അനൂപ്, ബിനു സെബാസ്റ്റ്യൻ, ടോണി, നിധിൻ, ശ്രീഹരി, ആരോൺ, ജിബിൻ എന്നിവർ പങ്കെടുത്തു .

error: Content is protected !!