കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യമേള മെയ് 31 ചൊവ്വാഴ്ച
കാഞ്ഞിരപ്പള്ളി : സർക്കാരിന്റെ വിവിധ ആരോഗ്യപദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായും ആരോഗ്യവകുപ്പിന്റെ അലോപ്പതി, ആയുർവേദം, ഹോമിയോ, യൂനാനി വിഭാഗങ്ങളുടെ സേവനം ഒരു കുടകീഴിൽ എന്ന ലക്ഷ്യത്തോടെയും കേരള സർക്കാർ നിർദ്ദേശ പ്രകാരം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പൊടിമറ്റം സെന്റ് ഡൊമനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് 2022 മെയ് 31 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ ആരോഗ്യമേള സംഘടിപ്പിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത രതീഷിന്റെ അദ്ധ്യക്ഷതയിൽ ആരോഗ്യമേളയുടെ ഉദ്ഘാടനം സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ.വി.എൻ. വാസവൻ നിർവ്വഹിക്കുന്നതാണ്.
ഇതോടൊപ്പം ലോക പുകയില വിരുദ്ധ ദിനാചരണ ജില്ലാതല ഉദ്ഘാടനം ശ്രീ ആന്റോ ആന്റണി എം.പി.യും ഏക ആരോഗ്യം ബ്ലോക്ക് തല ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും നിർവ്വഹിക്കുന്നതാണ്. പാറത്തോട് ഗ്രാമപഞ്ചായ പ്രസിഡന്റ് ശ്രീ. ഡയസ് കോക്കാട്ട് മുഖ്യ പ്രഭാഷണം നടത്തുന്നതും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ വിഷയാവതരണം നടത്തുന്നതും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ ശ്രീ.റ്റി.എസ്. കൃഷ്ണകുമാർ സ്വാഗതം ആശംസിക്കുന്നതുമാണ്.
ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നതാണ്. ആരോഗ്യമേളയോട് അനുബന്ധിച്ച് മെയ് 31 രാവിലെ 8.30 ന് പാറത്തോട് ജംഗ്ഷനിൽ നിന്നും ആരോഗ്യ വകുപ്പ് ജീവനക്കാർ, എസ്.പി.സി., അംഗൻവാടി ജീവനക്കാർ, നേഴ്സിംഗ് വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ, മഹിളാ പ്രധാൻ ഏജന്റുമാർ പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുന്ന ആരോഗ്യ വിളമ്പര റാലിയും നടത്തപ്പെടുന്നതാണ്. മേളയോടനുബന്ധിച്ച് പകർച്ച വ്യാധി പ്രതിരോധം, പുകയിലും ക്യാൻസറും, വിമുക്തി, ദുരന്ത നിവാരണം, ജീവിത ശൈലി രോഗങ്ങൾ, ആയുർവേദത്തിലൂടെ ആരോഗ്യം, ശുചിത്വകേരളം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദർ നയിക്കുന്ന സെമിനാറുകളും ഉണ്ടായിരി ക്കുന്നതാണ്.
22 സ്റ്റാളുകളിലായി :-
• ടെലി മെഡിസിൻ കൺസൾറ്റേഷൻ വഴിയുളള സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ പരിശോധന . അലോപ്പതി, ആയുർവേദം, ഹോമിയോ, യുനാനി വിഭാഗങ്ങളുടെ മെഡിക്കൽ ക്യാമ്പ്
കണ്ണ്, ചെവി, ദന്ത പരിശോധനയും റെഫറലും
പകർച്ചവ്യാധി രോഗങ്ങളായ മലമ്പനി, ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങളുടെ സ്ക്രീനിംഗ്
യോഗ ക്ലാസ്
സുംബ ഡാൻസ് പരിശീലനം
ബി.എം.ഐ. പരിശോധനയും, പ്രഷർ ഷുഗർ രോഗങ്ങൾ നിയന്ത്രിക്കുന്നതിനുളള കൗൺസിലിങ് മെൻസ്ട്രുവൽ കപ്പിനെ കുറിച്ചും വിവിധതരം ഗർഭനിരോധന മാർഗ്ഗങ്ങളെ കുറിച്ചുമുള്ള ബോധവത്കരണവും പ്രദർശനവും
ലൈംഗിക രോഗങ്ങളുടെ സ്ക്രീനിങ്ങും റെഫെറലും.
കുട്ടികളുടെ വൈകല്യങ്ങളെ നേരത്തെ കണ്ടു പിടിക്കാനും റെഫർ ചെയ്യാനുമുളള ആർ.ബി.എസ്.കെ. സേവനങ്ങളുടെ ബോധവത്കരണം.
കുടിവെളളം പാൽ മീൻ എണ്ണ എന്നിവയിൽ മായം കലർത്തിയിട്ടുണ്ടോ എന്നുള്ള പരിശോധന
മാലിന്യ സംസ്കരണം വിവിധ തരം കമ്പോസ്റ്റിംഗ് മാർഗങ്ങളെ പറ്റിയുളള ബോധവത്കരണവും പ്രദർശനവും. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, ഇ ഹെൽത്ത് യു.ഐ.ഡി. തുടങ്ങിയ സേവനങ്ങളെകുറിച്ചുള്ള ബോധവത്കരണം. സർക്കാർ സേവനങ്ങളെ കുറിച്ചും ആരോഗ്യ ബോധവത്കരണത്തെക്കുറിച്ചുമുള പോസ്റ്ററുകൾ.
കുടുംബശ്രീ, ആശാവർക്കേഴ്സ്, അംഗനവാടി ജീവനക്കാർ തുടങ്ങിയവരുടെ പോഷകാഹാര ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനം.
പാലിയേറ്റീവ് രോഗികൾക്കുളള സേവനങ്ങളെ കുറിച്ചുളള അവബോധനം.
പകർച്ചവ്യാധി പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനവും, വിശദീകരണവും.
അസീസി കോളേജ് ഓഫ് നഴ്സിങ്ങിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആരോഗ്യ ബോധവത്കരണ ക്ലാസും, പപ്പറ്റ് ഷോയും
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ നഴ്സിംഗ് വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ്
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ അനാട്ടമിക്കൽ എക്സിബിഷൻ.
ആരോഗ്യ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള മാജിക് ഷോയും വിവിധയിനം കലാപരിപാടികളും.
‘ നെഹ്റു യുവകേന്ദ്രയുടെ ഫിറ്റ് ഇന്ത്യാ മൂവ്മെന്റ്. തുടങ്ങിയ സേവനങ്ങളും ആരോഗ്യ മേളയിൽ ലഭ്യമാണ്.