പഠനോപകരണങ്ങൾ വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി: സമഗ്രശിക്ഷ കേരള കോട്ടയം ജില്ല കാഞ്ഞിരപ്പള്ളി ബിആർസിയുടെ ആഭിമുഖ്യത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.
ചിറക്കടവ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബിആർസി കാഞ്ഞിരപ്പള്ളി ബിപിസി റീബി വർഗീസ് അധ്യക്ഷത വഹിച്ചു. സിആർസി കോ ഓർഡിനേറ്റർ ബിസ്‌നി സെബാസ്റ്റ്യൻ, എ.പി. സിജിൻ, പി.എ. നെസിമോൾ, ആഷ്‌ന അജ്മൽ എന്നിവർ പ്രസംഗിച്ചു.