തൃക്കാക്കരയിൽ താരമായത് പി സി ജോർജ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസത്തെ റോഡ്ഷോയിലും കൊട്ടിക്കലാശത്തിലും താരമായത് മുൻ പൂഞ്ഞാർ എംഎൽ പി സി ജോർജ്. എൻ.ഡി.എ. സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ദിവസം സുരേഷ് ഗോപി എത്തിയില്ലെങ്കിലും, പി.സി. ജോർജിന്റെ താരപരിവേഷം ആ കുറവ് നികത്തി.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ക്ഷീണത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. സീറ്റ് 99ൽ നിന്ന് സെഞ്ചറിയിലെത്തിക്കാനുള്ള തത്രപ്പാടിൽ എൽഡിഎഫും. മണ്ഡലത്തിലെ ഭൂരിപക്ഷമായ ക്രൈസ്തവ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ പി.സിയുടെ സാന്നിധ്യം സഹായിക്കുമെന്നും, അത് തങ്ങൾക്ക് അനുകൂലമായ വോട്ടായി മാറുമെന്നും എൻ.ഡി.എ പ്രതീക്ഷിക്കുന്നു.
മണ്ഡലത്തിലെ ഉച്ച മുതലുള്ള റോഡ്ഷോയിലും പാലാരിവട്ടത്തെ കൊട്ടികലാശത്തിലും പി.സി. ഏറെ ശ്രദ്ധേയനായി. ഇന്നലത്തെ വ്യത്യസ്ത സാന്നിധ്യവും അദ്ദേമായിരു ന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും രൂക്ഷമായി വിമർശിച്ചുള്ള വാർത്താസ മ്മേളനത്തിനു ശേഷമായിരുന്നു ബി.ജെ.പി. സ്ഥാനാർഥിയോ ടൊപ്പമുള്ള റോഡ്ഷോ.
മണ്ഡലം ചുറ്റിയുള്ള റോഡ് ഷോയിൽ തുറന്ന ജീപ്പിൽ സ്ഥാനാർഥിക്കും ബി.ജെ.പി. നേ താക്കളായ കെ. സുരേന്ദ്രൻ, പി. കൃഷ്ണദാസ് എന്നി
വർക്കുമൊപ്പം കൈവീശി അഭി വാദ്യം ചെയ്ത് പി.സിയുമുണ്ടായിരുന്നു. സുരേഷ് ഗോപി എത്തിയില്ല.
അപ്രതീക്ഷിതമായിരുന്നില്ല പി.സി. ജോർജിന്റെ ഇന്നലത്തെ വരവ്. ക്രൈസ്തവ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ജോർജിന്റെ പ്രചാരണം ഉപകരിക്കു മെന്ന്ബി.ജെ.പി. നേതാക്കൾ കണക്കുകൂട്ടുന്നുണ്ട്.
പി.സിയുടെ സാന്നിധ്യം വോട്ടായി മാറുമെന്ന പ്രതീക്ഷ യും അവർക്കുണ്ട്. ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിലായിരു ന്നു ഇന്നലെ പ്രധാനമായും പി. സി. ജോർജിന്റെ പ്രചാരണം. വിമോചന സമരകാലത്ത് അങ്കമാലിയിൽ ക്രൈസ്തവരെ വെടിവച്ചുകൊന്നത് കമ്യൂണിസ്റ്റ് സർക്കാരാണെന്ന് ഓർക്കണമെന്ന് പി.സി. പറഞ്ഞു.