പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി
പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.
അജ്ഞാനമാകുന്ന അന്ധകാരത്തിൽ നിന്നും അറിവാകുന്ന വെളിച്ചത്തിലേക്കുള്ള യാത്രയെ പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ട് പുതുതായി സ്കൂളിൽ എത്തിച്ചേർന്ന നൂറുകണക്കിന് കുട്ടികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലെറ്റി സി തോമസ് ദീപം പകർന്നു നൽകി. നവാഗതർക്ക് അധ്യാപകർ പുസ്തകവും മധുരവും നൽകി സ്വീകരിച്ചു.
യോഗത്തിൽ എം പി അനീഷ് മുടന്തിയാനിൽ , സോഫി ജോസഫ്, ടി എ സൈനില്ല, ശോഭന മോഹനൻ, ടോമി ജേക്കബ്, കുമാരി ഫസ്ന നസറുദ്ദീൻ, ആര്യ കെ ബാലചന്ദ്രൻ, ജയലക്ഷ്മി ടി ജെ, ഇന്ദു പി എസ് തുടങ്ങിയവർ സംസാരിച്ചു