റബ്ബർ വില കൂപ്പുകുത്തിയപ്പോൾ പുലിക്കുന്ന് തുണ്ടിയില്‍ സോജന്‍ ഒടുവിൽ ആ തീരുമാനം എടുത്തു ..ഇനി റബ്ബർ വേണ്ട, ആട് മതി ..

December 2, 2014 

മുണ്ടക്കയം: റബ്ബർ വില കൂപ്പുകുത്തിയപ്പോൾ നാട് അങ്കലാപ്പിലായി .. ഇനി എന്ത് ചെയ്യണം എന്നറിയാതെ ജനം പരിഭ്രമത്തിൽ ആണ് … ഇങ്ങനെ ഒരു പ്രതിഭാസം ആരും തീരെ പ്രതീക്ഷിച്ചിരുന്നില്ല.. റബ്ബർ വില 115 രൂപയിൽ എത്തിയപ്പോൾ കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കി മിക്കവരും തങ്ങളിലേക്ക് തന്നെ ചുരുണ്ട് കൂടി , ഒന്നും ചെയ്യുവാനില്ലാതെ, വീടിനു പുറത്തിറങ്ങാതെ കഴിയുന്നു …..

ചില പള്ളികളിൽ റബറിന് വില കൂടുവാൻ വേണ്ടി പ്രതേക പ്രാർത്ഥനകളും പൂജകളും നടക്കുന്നു .. വിശ്വാസികൾ അരി വാങ്ങുവാൻ മിച്ചം വച്ച പണം നേർച്ചയിട്ടു പ്രതീക്ഷയോടെ കാത്തിരിക്കുന്നു . ” ഇപ്പൊ ശരിയാക്കി തരാം ” എന്ന് പറഞ്ഞു മടുത്ത രാഷ്ട്രീയക്കാർ തലയിൽ മുണ്ടും ഇട്ടു മുങ്ങി നടക്കുന്നു …. 

ഗവന്മെന്റ് മാർക്കറ്റ്‌ വിലയേക്കാൾ 5 രൂപ കൂട്ടി സംഭരിക്കാം എന്ന് പറഞ്ഞപ്പഴെ വില അഞ്ചു രൂപ കൂടി താഴ്ന്നു . 

ഉടനെയെങ്ങും റബർ വില കൂടുവാൻ യാതൊരു ചാൻസും ഇല്ല എന്ന് മാസസ്സിലയപ്പോഴാണ് മുണ്ടക്കയം പുലിക്കുന്ന് തുണ്ടിയില്‍ സോജന്‍ (33) മറ്റു മാർഗങ്ങളെകുറിച്ച് ആലോചിച്ചത് . അങ്ങനെയാണ് ” ആട് ഫാം” എന്ന ആശയം തോന്നിയത് . ഉടൻതന്നെ അദ്ദേഹം അത് പ്രവർതികമക്കുകയും ചെയ്തു . 

പുലിക്കുന്ന് തുണ്ടിയില്‍ സോജന്‍ (33) ആണ് തന്റെ ഒരേക്കര്‍ സ്ഥലത്തെ റബര്‍മരങ്ങള്‍ വെട്ടിമാറ്റി ആട് ഫാമിന് തുടക്കമിട്ടു . മൂന്നേക്കറോളം സ്ഥലമുള്ള സോജന്‍ ഒരേക്കറിലെ റബര്‍മരങ്ങള്‍ വെട്ടിമാറ്റി ആധുനിക സംവിധാനങ്ങളോടെയുള്ള ആട് ഫാമിനാണ് തുടക്കമിട്ടിരിക്കുന്നത്. റബറിന്റെ വിലയിടിവിലൂടെ കൃഷി ആദായകരമല്ലാതെ വന്നതോടെയാണ് സോജന്‍ പുതിയ കൃഷിയെ കുറിച്ച് ആലോചിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണവും ആട് കൃഷിയുടെ സാധ്യതകളും കണക്കിലെടുത്താണ് ആടുവളര്‍ത്തലിന് ഒരുങ്ങുന്നത്. 

150 ആടുകളെ വളര്‍ത്താന്‍ കഴിയുന്ന വലിയ ഫാം സ്ഥാപിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി 50 ആടുകളെ വാങ്ങിക്കഴിഞ്ഞു. ഇവയുടെ തീറ്റക്കായി പുല്‍കൃഷിയും തുടങ്ങി.

ഒരേക്കര്‍ റബര്‍ കൃഷിയില്‍ നിന്ന് പത്ത് കിലോ ഉണങ്ങിയ റബറാണ് പരമാവധി ലഭിച്ചിരുന്നത്. ഇതില്‍ നിന്ന് തൊഴിലാളിക്ക് കൂലിയും നല്‍കിയ ശേഷം ബാലന്‍സൊന്നും ഇല്ലെന്നാണ് സോജന്‍ പറയുന്നത്. എന്നാല്‍, ആട് വളര്‍ത്തല്‍ ആദായകരമാണെന്നാണ് സോജന്റെ അഭിപ്രായം. ആടിനെ വളര്‍ത്തിയാല്‍ ആട്ടിന്‍കുട്ടികളെ കൂടാതെ ഇവയുടെ പാല്‍, ചാണകം, മൂത്രം, മാംസം എന്നിവയെല്ലാം വരുമാന മാര്‍ഗങ്ങളാണ്. ആട്ടിന്‍പാലിന് നാട്ടില്‍ ഏറെ ഡിമാന്റാണ്. ചാണകം വളമായി ഉപയോഗിക്കാന്‍ കഴിയുമ്പോള്‍ മൂത്രം ഔഷധ നിര്‍മാണ മേഖലയില്‍ അവശ്യവസ്തുവാണത്രേ.

തന്റെ ഫാം കൂടാതെ ആട്ടിന്‍കുട്ടികളെ കൂട് സഹിതം സമീപപ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു വളര്‍ത്തി വലുതായി കഴിയുമ്പോള്‍ തിരിച്ചെടുക്കുന്ന പദ്ധതിയും സോജന്‍ ആലോചിക്കുന്നു. 

കൃഷിക്കു പുറമേ മികച്ച കീബോര്‍ഡ് ആര്‍ട്ടിസ്റ്റുമാണ് സോജന്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ അമല കമ്യൂണിക്കേഷന്റെ ഓര്‍ക്കസ്ട്ര മാനേജരാണ് സോജന്‍. 

സോജന് തന്റെ പുതിയ സംരഭത്തെ കുറിച്ച് എന്താണ് പറയുന്നത് എന്നു അറിയുവാൻ ഈ വീഡിയോ കാണുക ..

error: Content is protected !!