“ഒരു ഭൂമി ഒരു മനസ്സ് ” പരിസ്ഥിതിസംരക്ഷണ പദ്ധതിക്ക് സെന്റ് മേരീസിൽ തുടക്കമായി

കാഞ്ഞിരപ്പള്ളി : 2022 പരിസ്ഥിതി വിഷയത്തെ ആസ്പദമാക്കി കേരളവനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എംഎൽഎ യുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിസ്ഥിതിസംരക്ഷണ പദ്ധതിയായ “ഒരു ഭൂമി ഒരു മനസ്സിന് ” സംസ്ഥാന സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും പരിസ്ഥിതി ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് അവാർഡുകൾ കരസ്ഥമാക്കിയ കാഞ്ഞിരപ്പള്ളി സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ തുടക്കമായി.

“ആയിരം വൃക്ഷങ്ങൾ അമ്മയ്ക്കായി ” എന്ന പദ്ധതിയുടെ ഭാഗമായി വനം വകുപ്പിൽ നിന്നും ലഭിച്ച “ആയിരം പേര മരങ്ങൾ ” സ്കൂളിന് നൽകിക്കൊണ്ടാണ് ഡോ. എൻ ജയരാജ് എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഒരു ഭൂമി ഒരു മനസ്സ് എന്ന വിഷയത്തെ ആസ്പദമാക്കി കുമാരി ഐറിൻ ജോസഫ് വരച്ച പോസ്റ്റർ പ്രകാശനം ചെയ്തു. പേര മരത്തൈകൾ നൽകി വിദ്യാർത്ഥിനികൾ ജനപ്രതിനിധികളെയും അധ്യാപകരെയുംആദരിച്ചു.ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസത്തിന് അപ്പുറം ഒരേമനസ്സോടെ ഒരേ ഒരു ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശം ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിലൂടെ ചീഫ് വിപ്പ് വിദ്യാർഥിനികളെ ഉദ്ബോധിപ്പിച്ചു.പ്ലാസ്റ്റിക് മാലിന്യത്തെ പുനരുപയോഗ ത്തിലൂടെ ഇക്കോ ബ്രിക്സ് നിർമ്മിക്കുന്ന പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനവും ചീഫ് വിപ്പ് നിർവഹിച്ചു.ഈ വർഷത്തെ പരിസ്ഥിതി പ്രമേയത്തെ ആസ്പദമാക്കി കുട്ടികൾ തയ്യാറാക്കിയ ധാര , തണു ങ്ങ്,ഒരു ഭൂമി ഒരു മനസ്സ് എന്നീ കയ്യെഴുത്ത് മാസികകളുടെ പ്രകാശനം കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല മേധാവി ശ്രീമതി എം റസീന നിർവ്വഹിച്ചു .സ്കൂൾ മാനേജർ റവ. സിസ്റ്റർ ട്രീസ സലോമി CMC, ജനപ്രതിനിധികളായ ശ്രീമതി ജെസ്സിഷാജൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജോളി മടുക്കക്കുഴി , വാർഡ് മെമ്പർ ശ്രീ ബിജു പത്യാല,കോട്ടയം ഡിവിഷൻ അസിസ്റ്റന്റ് കൺസർവ്വേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീ സാജു കെ ആർ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മിനിമോൾ ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ സിസ്റ്റർ ജിജി പുല്ലത്തിൽ AO വിഷയാവതരണം നടത്തി. സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷൈനി സെബാസ്റ്റ്യൻ കൃതജ്ഞത അർപ്പിച്ചു. P.T.A പ്രസിഡന്റ് ശ്രീ. പ്രമോദ് പരിസ്ഥിതി ഗാനമാലപിച്ചു.
ഇക്കോ ബ്രിക്സ് നിർമ്മാണത്തെ ആസ്പദമാക്കി അമൽജ്യോതി എൻജിനീയറിങ് കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ഡോ എസ്. എൻ കുമാർ ക്ലാസ്സ് നൽകി.കാലാവസ്ഥാവ്യതിയാനവും മനുഷ്യജീവനും എന്ന വിഷയത്തെ ആസ്പദമാക്കി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീ അജി ആർ പരിസ്ഥിതി അവബോധന സെമിനാർ നയിച്ചു.
സാപ്ലിങ്ങ് പരേഡോടുകൂടി ആരംഭിച്ച പരിസ്ഥിതി സംരക്ഷണ റാലിയും പ്ലാവില ബാഡ്ജും ചടങ്ങുകളെ ഹരിതാഭമാക്കി.കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല മേധാവി ശ്രീമതി എം റസീന സ്കൂൾ അങ്കണത്തിൽ പേരമരതൈ നട്ടുകൊണ്ട് സെന്റ് മേരിസിന്റെ പരിസ്ഥിതി വാരാചരണത്തിനും ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.പ്രോഗ്രാം കോഡിനേറ്റർ സിസ്റ്റർ ജിജി പുല്ലത്തിൽ AO ശ്രീമതി ഓമന പി. ശ്രീമതി മൻസി മോൾ ജോസ് ശ്രീമതി സ്വപ്ന ജോർജ് ,ശ്രീമതി സോണിയ ജോസഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

error: Content is protected !!