ഉപതെരഞ്ഞെടുപ്പ് വിജയം : പൊൻകുന്നത്ത് കെ.വി.തോമസിന്റെ കോലം കത്തിച്ചു; യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി
പൊൻകുന്നം : ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയുടെ ചരിത്രം തിരുത്തി മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ച ഉമാ തോമസിന് അഭിവദൃമർപ്പിച്ച് ചിറക്കടവ് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പൊൻകുന്നം ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. കെ.വി.തോമസിന്റെ കോലം പ്രവർത്തകർ കത്തിച്ചു.
പി.സതീശ് ചന്ദ്രൻ നായർ , ജയകുമാർ കുറിഞ്ഞിയിൽ, പി.എം.സലീം, ബാലു ജി വെള്ളിക്കര, പി.എൻ.ദാമോദരൻ പിള്ള, അഭിലാഷ് ചന്ദ്രൻ, സനോജ് പനക്കൽ, പി.എ. മാത്യു , സേവൃർ മൂലകുന്ന് ,നിസാർ അബ്ദുള്ള, ലാജി മടത്താനികുന്നേൽ, ടി.പി.രവിന്ദ്രൻപിള്ള, അനന്തകൃഷ്ണൻ, ലൂസി ജോർജ്ജ്, അബ്ദുൾ റസാക്ക് , ബിജു മുണ്ടുവേലി , ആസാദ് എസ് നായർ, ഇ.ജെ.ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി