കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.
കാഞ്ഞിരപ്പള്ളി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വമ്പിച്ച വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.
പേട്ടക്കവലയിൽ നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനത്തിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് നടന്ന യോഗം ഡി സി സി ജനറൽ സെക്രട്ടറി പി എ ഷെമീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി കെ ബേബി അധ്യക്ഷത വഹിച്ചു.