ബസ് സ്റ്റാന്‍ഡ് മൈതാനത്ത് കക്കൂസ് മാലിന്യം തള്ളി
മുണ്ടക്കയം: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം മൈതാനത്ത് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി. ബസ് സ്റ്റാൻഡിന് പിന്‍വശത്ത് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന പ്രദേശത്താണ് കഴിഞ്ഞ രാത്രി കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്. വാഹനത്തിൽ കൊണ്ടുവന്നു തളളിയതാണെന്നു കരുതുന്നു. ഇതോടെ ബസ് സ്റ്റാൻഡിലും പരിസരത്തും മുക്കുപൊത്തി നിൽക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. കൂടാതെ, ഇതിനോട് ചേര്‍ന്നാണ് കുടിവെളളത്തിനായി ഉപയോഗിക്കുന്ന കിണര്‍ സ്ഥിതി ചെയ്യുന്നത്. മാലിന്യം നീക്കം ചെയ്യാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.