എംസിഎഫിൽ മാലിന്യം തള്ളി; പിഴ ഈടാക്കി
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് രണ്ടാം വാർഡിൽ കപ്പാട് സ്കൂളിനു സമീപം സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫിൽ മാലിന്യങ്ങൾ തള്ളിയ സ്വകാര്യവ്യക്തിയിൽ നിന്നു പിഴയീടാക്കി. മാലിന്യം തള്ളിയ വ്യക്തിയെക്കൊണ്ടുതന്നെ നീക്കം ചെയ്യിക്കുകയുംചെയ്തു. പഞ്ചായത്തിന്റെ ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽനിന്നും കടകളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സുരക്ഷിതമായി സംഭരിച്ചുവയ്ക്കാനുള്ള ഇടങ്ങളാണ് മിനി എംസിഎഫുകളെന്നും ഈ സ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.